ന്യൂ ലൈഫ് ഏ ജി ചർച്ച് പ്രസ്റ്റൺന്റെ 12 മത് വാർഷിക കൺവൻഷൻ ജൂൺ 7, 8 തീയതികളിൽ

പ്രസ്റ്റൺ /(യുകെ): ന്യൂ ലൈഫ് ഏ ജി ചർച്ച് പ്രസ്റ്റൺന്റെ 12 മത് വാർഷിക കൺവൻഷൻ ജൂൺ 7, 8 തീയതികളിൽ പ്രസ്റ്റൺ പട്ടണത്തിൽ വെച്ച് നടക്കും.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. സി. ചെറിയാൻ (റാന്നി) ദൈവ വചനം പ്രസംഗിക്കും. ഷാജി ജോസഫ് ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും. സിസ്റ്റർ പ്രിൻസി വിൽ‌സൺ യുവജനങ്ങൾക്കായുള്ള പ്രത്യേക സെക്ഷനും വിക്ടറി വർഷിപ്പ് സെന്റർ ചർച്ച് ക്വയർ ഓക്‌സ്‌ഫോർഡ് യുവജനങ്ങൾക്കായുള്ള ആരാധന നിർവഹിക്കും. ജൂൺ 7 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുന്ന കൺവൻഷൻ ജൂൺ 9 ഞായർ 1 മണിക്ക് പൊതു ആരാധനയോടെ സമാപിക്കും.
സഭ ശുശ്രുഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ന്യൂ ലൈഫ് ചർച്ചിന്റെ വിവിധ ഇടങ്ങളിലെ ശുശ്രുഷകരും യുകെയിലെ മറ്റു ദൈവദാസന്മാരും മീറ്റിംഗുകളിൽ ശുശ്രുഷിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading