ഐ പി എഫ് നാലാമത് നാഷണൽ പ്രയർ കോൺഫറൻസ് ഓഗസ്റ്റിൽ ഷാർജയിൽവച്ച്

ഷാർജ : പ്രാർത്ഥനാസംഗമം ഇന്റർനാഷണൽ പ്രയർ ഫെലോഷിപ് ഒരുക്കുന്ന,നാലാമതു ത്രിദിന പ്രയർ കോൺഫറൻസ് ഓഗസ്റ്റ് 15,16,17 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. യു എ യിലെ പെന്തകോസ്ത് ചരിത്രത്തിലെ, സഭാ സംഘടനാ വ്യത്യാസം കൂടാതെ നടത്തപ്പെടുന്ന ഏറ്റവും വലിയ പ്രയർ കോൺഫറൻസാണിത്. പാസ്റ്റർ ബാബു ചെറിയാൻ പിറവം, പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട എന്നിവർ മുഖ്യ പ്രസംഗികർ ആയിരിക്കും.ഡോ. ബ്ലെസ്സൺ മേമന, പാസ്റ്റർ ജെയ്ലാൽ ലോറൻസ് എന്നിവർ ആരാധനക്ക് നേതൃത്യം നൽകും. “പ്രാർത്ഥനയിൽ പോരാടുക” എന്നതാണ് കോൺഫറൻസ് തീം.15 തീയതി വൈകിട്ട് 7 മുതൽ 10 വരെയും, 16, 17 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 10 മണിവരെ നടക്കുന്ന കോൺഫറൻസിന് യു എ യിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നും, ജിസിസി യിലെ വിവിധ രാജ്യങ്ങളിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നും അനേക പ്രതിനിധികൾ പങ്കെടുക്കും. കോൺഫറൻസിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി പാസ്റ്റർ കെ. പി. ജോസ്,വേങ്ങൂർ (ഫൗണ്ടർ, പ്രസിഡന്റ്‌ ഐ. പി. എഫ്) അറിയിച്ചു. കോൺഫറൻസ് റെജിസ്ട്രേഷനും മറ്റ് ക്രമീകരങ്ങൾക്കും, പാസ്റ്റർ ജിജി തോമസ് 055 9652292, മോൻസി തോമസ് 055 8084735, ബൈജു കുഞ്ഞ് കുഞ്ഞ് 055 1001977 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.