കരിയർ ഗൈഡൻസ് സെമിനാറും പഠനോപകരണ വിതരണവും നടന്നു.

ചെറുവക്കൽ: പെന്തക്കോസ്ത് യുവജന സംഘടന പി.വൈ.പി.എ ചെറുവക്കൽ ശാലേം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാറും പഠനോപകരണ വിതരണവും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. ചെറുവക്കൽ ഐ.പി.സി ശാലേം ഹാളിൽ നടന്ന ചടങ്ങിൽ പി.വൈ.പി.എ പ്രസിഡൻ്റ് പാസ്റ്റർ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഇളമ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലെവി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് & കൗൺസിലിങ്ങ് സെൽ കൊല്ലം ജില്ലാ കോർഡിനേറ്റർ മാത്യു ഏബ്രഹാം ക്ലാസുകൾ നയിച്ചു. 10-ാം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ വിജയിച്ച കോട്ടയ്ക്കവിള വാർഡിലെ എല്ലാ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അടുത്ത ഒരു വർഷത്തേക്കുള്ള ലേബർ ഇന്ത്യയുടേയും, നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനനോപകരണ വിതരണവും ചടങ്ങിൻ്റെ ഭാഗമായി നടന്നു. പി.വൈ.പി.എ വൈസ് പ്രസിഡന്റ് നോബിൾ കെ തങ്കച്ചൻ, സെക്രട്ടറി രാജേഷ് മാമച്ചൻ എന്നിവർ നേതൃത്വം നൽകി.

വാർത്ത: ബ്ലസൻ ചെറുവക്കൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.