ഇംഗ്ലണ്ടിലെ കെന്റ്ൽ ഐ.ഏ.ജിയുടെ സഭ പ്രവർത്തനമാരംഭിച്ചു

ഇംഗ്ലണ്ട് : കെന്റ് കൗണ്ടിയിൽ റാംസ്കറ്റ് എന്ന സ്ഥലത്ത് ഐ.എ.ജി യു.കെ യുടെ മലയാളം ആരാധന ആരംഭിച്ചു. സഭയുടെ ഉദ്ഘാടനം മെയ് 25ന് വൈകിട്ട് 4 മണി മുതൽ നടന്ന മീറ്റിംഗിൽ നടത്തപ്പെട്ടു.

പാസ്റ്റർ ബെൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ബിനോയ് എബ്രഹാം ഉത്ഘാടനം നിർവഹിച്ചു. സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റർ ബ്ലസൻ തോമസ്സ് നേതൃത്വം നൽകി. എല്ലാ ഞായറാഴ്ചകളിലും ഇവിടെ രാവിലെ 9:45 മുതൽ 12 മണി വരെ ആരാധന നടക്കുന്നതായിരിക്കും. പാസ്റ്റർ ജെറിൻ റ്റി. സാമുവൽ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.