ക്രൈസ്തവ എഴുത്തുപുര ബറോഡ യൂണിറ്റ് വി ബി എസ് ആരംഭിച്ചു

വഡോദര/ഗുജറാത്ത് :ക്രൈസ്തവ എഴുത്തുപുര ബറോഡ യൂണിറ്റ് വി ബി എസ് ഇന്ന് ആരംഭിച്ചു. ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായി പ്രാർത്ഥിച്ച് ആരംഭിച്ച വി ബി എസ് ചാപ്റ്റർ സീനിയർ എക്സ് ഒഫീഷ്യൽ പാസ്റ്റർ വി എ തോമസ്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.

ദീർഘ വർഷങ്ങളായി കുട്ടികളുടെ ഇടയിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ട്രാൻസ്ഫോർമേഴ്സ് ടീം ആണ് വി ബി എസിന് നേതൃത്വം നൽകുന്നത്. മെയ് 29ന് വി ബി എസ് അവസാനിക്കും. രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെയാണ് വി ബി എസ് . ബെറോഡ ഫത്തേഗെഞ്ച് റോസറീ ചർച്ച് സ്കൈലാർക്ക് ഹാളിൽ വെച്ചാണ് വി ബി എസ് നടക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.