ഇടയ്ക്കാട്ടിൽ ഇന്ന് സെമിനാർ സ്കൂൾകിറ്റ് വിതരണം അനുമോദനം സ്കോളർഷിപ്പ് വിതരണം

ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയിൽ ഇന്ന് ഏകദിനസെമിനാറും നാനൂറ് വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും നടക്കും. ഇടയ്ക്കാട് നിന്നും എസ്.എസ്.എൽ.സി ,പ്ലസ് ടൂ പാസായ കുട്ടികളെ മെമൻ്റോ നല്കി അനുമോദിക്കും.ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന ഇരുപത് കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പും വിതരണം ചെയ്യും.

കേരളാ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗത്തിൻ്റെ സീനിയർ ഡപ്യൂട്ടി ഡയറക്ടറും പത്തനംതിട്ട ജില്ലാ തലവനുമായ വിനോ ശ്രീധർ ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും യുണീക് മീഡിയ ചീഫുമായ ഷാജൻ ജോൺ ഇടയ്ക്കാട് ക്ലാസ് നയിക്കും. ജോൺ ജേക്കബ് കുന്നിക്കോട് ഷാഡോ ഓഫ് ട്രൂത്ത് എന്ന പേരിൽ ബോധവത്കരണ മാജിക് ഷോ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് നാലിന് സമാപിക്കും. ജയിംസ് പി ഇടയ്ക്കാട്, വൈ. കൊച്ചുണ്ണൂണ്ണി (യു.എസ്.എ), സജിയോഹന്നാൻ (യു.എസ്.എ), സാബു യോഹന്നാൻ (യു.എസ്.എ) എന്നിവരാണ് പൂർണമായും സ്പോൺസർ ചെയ്തിരിക്കുന്നത്.

സഭാവിഭാഗ വ്യത്യാസമെന്യേ എല്ലാവരെയും ഉൾപ്പെടുത്തിയാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. പാസ്റ്റർമാരായ ടി. മത്തായിക്കുട്ടി,ഷാബു ജോൺ, ജോൺസൻ ബെന്നി എന്നിവരും സ്റ്റാൻലി അലക്സ്, ബേബി ഡാനിയേൽ തുടങ്ങിയവർ നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.