ഹെയ്തിയിൽ അമേരിക്കൻ ദമ്പതികൾ ഉൾപ്പെടെ മൂന്ന് മിഷനറിമാരെ കൊലപ്പെടുത്തി

ഹേയ്തി:  അമേരിക്കൻ ദമ്പതികൾ ഉൾപ്പെടെ മൂന്ന് മിഷനറിമാരെ ഒരു സംഘം കൊലപ്പെടുത്തി.  ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വ്യാഴാഴ്ച വൈകുന്നേരം യുഎസിൽ നിന്നുള്ള ദമ്പതികൾ ഡേവി, നതാലി ലോയ്ഡ്, മിഷൻ ഡയറക്ടർ ജൂഡ് മോണ്ടിസ്‌ എന്നീ മിഷനറിമാർ കൊല്ലപ്പെട്ടു.

രണ്ടു പതിറ്റാണ്ടിലേറെയായി ഡേവി ലോയിഡിൻ്റെ മാതാപിതാക്കൾ നടത്തുന്ന മിഷൻസ് ഇൻ ഹെയ്തി, ഇൻകോർപ്പറേഷനിലെ പ്രവർത്തകരായിരുന്നു കൊല്ലപ്പെട്ട മിഷനറിമാർ. വ്യാഴാഴ്ച വൈകുന്നേരം പോർട്ട്-ഓ-പ്രിൻസ് പള്ളിയിൽ നിന്ന് ഇവർ പുറത്തേക്ക് പോകുമ്പോൾ ആക്രമിസംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.