ഐപിസി ഡൽഹി സ്റ്റേറ്റിന്റെ 2024-2028 വർഷത്തെക്കുള്ള പ്രവർത്തന ഉത്ഘാടനം നടന്നു

KE NEWS DESK

ഡൽഹി: ഐപിസി മയൂർവിഹാർ ഫേസ് 2
ചർച്ചിൽ വച്ച്
മെയ് മാസം 12 തിയ്യതി ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി സാം ജോർജിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ പ്രവർത്തന ഉദ്ഘാടനം പാസ്റ്റർ
സാം ജോർജ് നിർവഹിച്ചു
മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം തോമസ് ദൈവവചനത്തിൽ നിന്ന് സംസാരിച്ചു. 2024-2028 വർഷങ്ങളിലേക്കുള്ള സൺഡേ സ്കൂളിൻറെ കാര്യപരിപാടികളെ കുറിച്ച് സെക്രട്ടറി
തോമസ് ഗീവർഗീസു, പി വൈ പി എക്ക് വേണ്ടി സെക്രട്ടറി
ബ്ലെസ്സൻ ടോം മാത്യു,
സോദരി
സമാജത്തിനു വേണ്ടി സെക്രട്ടറി ലീലാമ്മ ജോൺ, മിഷൻ ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ സി ജി വർഗീസും, ഇവാഞ്ചലസം ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ കെ സുരേഷും , പ്രയർ ബോർഡിനു വേണ്ടി സെക്രട്ടറി പാസ്റ്റർ വർക്കി പി വർഗീസും, വെൽഫെയർ ബോർഡിനു വേണ്ടി സെക്രട്ടറി ബ്രദർ വി ഏം പോളി, പബ്ലിക്കേഷൻ ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ സി ജോണും, ലീഗൽ ആൻഡ് അഡ്വൈസറി ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ ജെയിംസ് മാത്യുവും കാര്യപരിപാടികളെ കുറിച്ച് വിശദീകരിച്ചു.
വിവിധ ഡിസ്റ്റിക് കളുടെ ചുമതല വഹിക്കുന്ന പാസ്റ്റര്‍മാരായ ടി കെ സാം, സോളമൻ ജോർജ്, കെ ശമുവേൽക്കുട്ടി, മിഷൻ ഏരിയ കോഡിനേറ്റർ
പാസ്റ്റർ ജോസഫ് ജോയ് , ജനറൽ കൗൺസിൽ മെമ്പർ ബ്രദർ ഇ എം ഷാജി, സ്റ്റേറ്റ് ട്രഷറർ എം ജോൺസൺ, ജോയിൻ സെക്രട്ടറി ഷിബു കെ ജോർജ്,
ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ സെക്രട്ടറി അഡ്വക്കേറ്റ്
സുകു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.