Thy word – സീസൺ 2 ജൂണിൽ ആരംഭിക്കും

എക്സൽ മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന ദൈവവചന പഠന പദ്ധതിയാണ് ”Thy word.” പുതുതലമുറയുടെ ആത്മീയ വർദ്ധനവിന് പ്രാധാന്യം നൽകിക്കൊണ്ട് തുടങ്ങിയ ഈ പ്രൊജക്ട് കഴിഞ്ഞ ഒരു വർഷം വിജയകരമായി പൂർത്തീകരിച്ചു.

ഒരുപാട് പേർക്ക് പ്രയോജനകരമായിത്തീർന്ന Thyword പ്രൊജക്ടിൻ്റെ സീസൺ -2 ഈ വരുന്ന 2024 ജൂൺ മാസം മുതൽ പുനരാരംഭിക്കുകയാണ്. ഇതിനോടകം നൂറുകണക്കിന് കുട്ടികൾ നിരവധി ദൈവവചനം ഹൃദിസ്ഥമാക്കി കഴിഞ്ഞു. മലയാളം,ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഇത് നടന്നു വരുന്നത്. കൂടാതെ ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക, കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തിപരമായി കൗൺസിലിംഗും നൽകുന്നു.

എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ബിതിൻ ബിജു കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. കൂടാതെ ഈ പ്രവർത്തനത്തിൻ്റെ പിന്നണിയിൽ സ്വമേധയ പ്രവർത്തകരായി നിരവധിയാളുകളുമുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading