ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന് പുതിയ നേതൃത്വം

പ്രസിഡന്റായി സാമുവൽ ജോർജ്ജ്, സെക്രട്ടറിയായി സുവി. ബിൻസൻ കെ. ബാബു

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന്റെ 2024-2026 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഏപ്രിൽ 1ന് രാവിലെ 10 മണിക്ക് ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. പീറ്റർ ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ: പ്രസിഡന്റ്‌. സാമുവൽ ജോർജ്ജ്, വൈസ് പ്രസിഡന്റ്: അമൽ മാത്യു,
സെക്രട്ടറി: സുവി. ബിൻസൻ കെ. ബാബു, ജോയിന്റ് സെക്രട്ടറി:പാസ്റ്റർ റ്റിറ്റൊ ജോർജ്ജ്( അപ്പർ റൂം കൺവീനർ), ട്രഷറർ: എബ്രഹാം തോമസ്, മീഡിയ കൺവീനർ :അലൻ ബാലാജി, മിഷൻ ഡയറക്ടർ: ഡോ.ദീപ എം.നെബു,
എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങൾ: പാസ്റ്റർ ബ്ലെസ്സൺ പി. ബി, സുജ സജി, ടോം സി. കുരുവിള, ബെനോയ് തോമസ്, സാം തോമസ്, സാം സി എന്നിവരെ തിരഞ്ഞെടുത്തു. ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രെഷററും, കേരള ചാപ്റ്റർ കോർഡിനേറ്ററുമായ ഫിന്നി കാഞ്ഞങ്ങാട് പുതിയ ഭാരവാഹികൾക്ക് അനുമോദനങ്ങൾ നൽകി സംസാരിച്ചു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാമുവൽ ജോർജ് മികച്ച സംഘാടകനും, യുവജന പ്രവർത്തകനും, ഫിനാൻഷ്യൽ ഇൻവെസ്റ്റർ കൂടെയാണ്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുവി. ബിൻസൻ കെ.ബാബു ഐപിസി എബനേസർ സ്വരാജ് സഭാ ശുശ്രുഷകനും, ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, ഹൈറേഞ്ച മേഖല പിവൈപിഎ സെക്രട്ടറിയുമാണ്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട എബ്രഹാം തോമസ് പന്തളം സിഎം ഹോസ്പിറ്റലിൽ ഡയാലിസിസ് ടെക്നീഷ്യനും, മികച്ച സംഘാടകനുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.