റ്റി.പി.എം തിരുവല്ല സെന്റർ പാസ്റ്റർ സി.എൽ സാമുവേലിന്റെ (ബാബുച്ചായൻ – 73) സംസ്കാരം ഇന്ന്


തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ പാസ്റ്റർ സി എൽ സാമുവേൽ (ബാബുച്ചായൻ – 73) ഇന്നലെ പുലർച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് മാർച്ച് 26 ന് രാവിലെ 9 മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള റ്റി.പി.എം സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് കുറ്റപുഴ റ്റി.പി.എം സഭാ സെമിത്തേരിയിൽ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കോഴിക്കോട്, തൃശൂർ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തിരുവനന്തപുരം, തിരുവല്ല സെന്ററുകളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.

കൊല്ലം പൂയപ്പള്ളി ചാരുവിള പുത്തൻവീട്ടിൽ പാസ്റ്റർ സി കെ ലൂക്കോസിന്റെ മകനാണ്. സഹോദരങ്ങൾ: മദർ കുഞ്ഞമ്മ ലൂക്കോസ് (റ്റി.പി.എം തൃശൂർ സെന്റർ), സി.എൽ.ജോണി (തൃശൂർ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.