യു പി എഫ് – യു എ ഇ: വിദ്യാഭ്യാസ മേള മാർച്ച് 23 ന് ഷാർജ വർഷിപ് സെന്ററിൽ

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി യു.എ.ഇ പെന്തക്കോസ്തു ഐക്യവേദി (UPF-UAE) School Books Exchange Fair& Education Expo മാർച്ച് 23-നു ഷാർജ്ജ വർഷിപ് സെന്ററിൽ നടത്തപ്പെടുന്നു. 2024 മാർച്ച് 23 ശനിയാഴ്ച രാവിലെ 9:00 മുതൽ 5:00 വരെ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിലാണ് ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്.

യു.എ.ഇ-യിലെ എല്ലാ വിദ്യാലയങ്ങളിലെയും ഗ്രേഡ് 1 മുതൽ 12 വരെ ക്‌ളാസ്സുകളിലെ പാഠപുസ്‌തകങ്ങളും ഗൈഡുകളും കൈമാറ്റം ചെയ്യുവാനും തിരഞ്ഞെടുക്കുവാൻ പുസ്തക മേളയും ഉപരിപഠനത്തിൻെറ അനന്തസാധ്യതകളെ പരിചയപ്പെടുവാനും കരിയർ പ്ലാനിംഗ്, മൈഗ്രേഷൻ, പി.ആർ അവസരങ്ങൾക്കായി കരിയർ കൗൺസിലർമാരെ കാണുവാനും സംവദിക്കുവാനുമുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
തികച്ചും സൗജന്യമായി ഈ മേളയിൽ പങ്കെടുക്കുവാനും പുസ്തകങ്ങൾ കൈമാറാനും കഴിയുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.