തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവല്ല: സഭയുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് വെക്കേഷന്‍ സിലബസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ച് നടത്തുന്ന ചിൽഡ്രൻസ് ഫെസ്റ്റ് & ടീൻസ് മീറ്റ് ഇതിനോടകം ക്രൈസ്തവ സമൂഹം ഹൃദയപൂർവ്വം സ്വീകരിച്ചു കഴിഞ്ഞു. സഭാവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ശുശൂഷയുടെ 25-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.

ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ലോകത്ത് കൂട്ടികള്‍ അടച്ചിടപ്പെട്ടവരായിട്ടാണ് വളരുന്നത്. ദൈവനിര്‍മ്മിതമായ മനുഷ്യസ്വഭാവത്തില്‍ നിന്ന് വ്യതിചലിച്ച് സമൂഹവുമായി ബന്ധമില്ലാത്തവരും യാന്ത്രീകമായി ചലിക്കുന്നവരുമായി നമ്മുടെ കുട്ടികള്‍ മാറിയിരിക്കുകയാണ്.

യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒന്‍പതാം വാക്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ചിന്താവിഷയമായ System Unlock J.10:9 തയ്യാറാക്കിയിരിക്കുന്നത്. യാന്ത്രികതയുടെ ലോകത്ത് ക്രിസ്തുവാകുന്ന വാതിലിലൂടെ ദൈവ രാജ്യപ്രവേശനം സാദ്ധ്യമാക്കുകയും കുട്ടികളില്‍ മനുഷത്വം തിരികെക്കൊണ്ടുവരുവാനുമാണ് ക്രിസ്തു കേന്ദ്രീകൃതമായ ഈ സിലബസ് പ്രധാനമായും ലക്ഷ്യമിടുന്നത്.

കേരളത്തിലെ എല്ലാ ജീല്ലകളിലുമായി വിവിധ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ചില്‍ഡ്രന്‍സ ഫസ്റ്റുകള്‍ ഈ വർഷം നടക്കും. ബാലസൗഹൃദ സിലബസായ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിന്റെ സ്റ്റഡി മെറ്റീരിയല്‍സ് വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ളതും മള്‍ട്ടികളറില്‍ പ്രിന്റ് ചെയ്തിട്ടുമുള്ള ഈ സിലബസ് ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്.

ഇന്ത്യയിലെ വിവധ സ്റ്റേറ്റുകളില്‍ നടക്കുന്ന ട്രെയ്‌നിങ്ങകള്‍ക്കായി തിമഥി ട്രെയ്‌നേഴ്‌സ് ടീം ഈയാഴ്ച യാത്രതിരിക്കുകയാണ്. ഇന്ത്യയിലെ ഏഴ് പ്രധാന ഭാഷകളില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് സിലബസ് ലഭ്യമാണ്. ഇന്‍ഡ്യന്‍ ഇവാഞ്ചലിക്കല്‍ ടീമാണ് വടക്കേ ഇന്ത്യയിലെ പ്രധാന മിഷന്‍ പങ്കാളികള്‍. കൂടാതെ ഗള്‍ഫ്, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലും തിമഥി ചില്‍ഡ്രന്‍സ് ഫെസ്റ്റുകള്‍ നടക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലുമായി മുപ്പതോളം ട്രെയ്‌നിങ്ങുകളിലായി 1500 ല്‍ അധികം ലീഡേഴ്‌സിന് ഇതിനോടകം പരിശീലനം നല്കി.

മാര്‍ച്ച് 18,19, തീയതികളില്‍ തിരുവല്ലായിലും മാര്‍ച്ച് 22,23 തീയതികളില്‍ തിരുവനന്തപുരത്തും നടക്കുന്ന ദ്വിദിന ഡയറക്ടേഴ്‌സ് ട്രയ്‌നിങ്ങുകളോടെ ഈ വര്‍ഷത്തെ പരീശീലനങ്ങള്‍ പൂര്‍ത്തിയാകുകയാണ്. കുട്ടികളുടെ ഇടയിലെ ശുശ്രൂഷയില്‍ താല്പര്യമുള്ളവര്‍ക്ക് ട്രെയ്‌നിങ്ങുകള്‍ക്കായി താഴെക്കാണുന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

തിരുവല്ല:
https://tinyurl.com/titrainingtrvl

തിരുവനന്തപുരം:
https://tinyurl.com/titrainingtvm

പ്രോഗ്രാം ബൂക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക: 9656217909

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.