250 വീടുകളിൽ കുടിവെള്ളമെത്തും പദ്ധതിക്ക് സഹായവുമായി സാം പ്രസാദ് മണർകാട്

കൂട്ടിക്കൽ: വർഷങ്ങളായി കുടിവെള്ളക്ഷാമപ്രദേ ശവും കുടിവെള്ളത്തിന് തക്കതായ സ്രോതസ്സും ഇല്ലാത്ത
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള 5 സെൻറ് സ്ഥലം സൗജന്യമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് വിട്ട് നൽകി ബ്രദർ. സാം പ്രസാദ്.
ഇതിന് സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മാകാമായി ഇടപെട്ടിട്ടുള്ള സാം
അറിയപ്പെടുന്ന സാമൂഹിക സേവക പ്രവർത്തകൻ കൂടിയാണ്. മണർകാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണർകാട് പഞ്ചായത്ത്‌ പരിധിയിൽ ഉള്ള മുഴുവൻ ആൾക്കാരെയും ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടിയവർ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സാക്ഷരത മിഷന്റെ പദ്ധതി ഡയറക്ടർ ആയിരുന്നു സാം. പിവൈപിഎയുടെ സജീവ പ്രവർത്തകൻ കൂടിയായ സാം
കോട്ടയം മേഖല പി വൈ പി എ ട്രഷറും, പി വൈ പി എ സ്റ്റേറ്റ് കൗൺസിൽ അംഗവും ആണ്.
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും പാലാ ഈസ്റ്റ് ഏരിയ കൺവീനറുമായിരിക്കുന്ന പാസ്റ്റർ. സി സി പ്രസാദ് മണർകാടിന്റെ മകനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.