പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്രാബല്യത്തിൽ; വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. ച​ട്ട​ങ്ങ​ൾ അ​ട​ക്കം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

ഇ​തോ​ടെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാ​ജ്യ​ത്ത് പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു. 2014 ഡി​സം​ബ​ർ 31 ന് ​മു​മ്പ് രാ​ജ്യ​ത്ത് കു​ടി​യേ​റി​യ പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ഭേ​ദ​ഗ​തി.

2019 ലാ​ണ് പൗ​ര​ത്വ നി​യ​മം പാ​ർ​ല​മെ​ൻ​ഡ് പാ​സാ​ക്കി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ണാ​യ​ക നീ​ക്കം. വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ പ്ര​ച​ര​ണാ​യു​ധ​മാ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സി​എ​എ ന​ട​പ്പാ​ക്കു​മെ​ന്നും ആ​ർ​ക്കും അ​ക്കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ടെ​ന്നും നേ​ര​ത്തേ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു.

വി​ജ്ഞാ​പ​ന​ത്തി​നു​പി​ന്നാ​ലെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​യ​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ത​ന്നെ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.