പ്രതിസന്ധികളിൽ ഒറ്റപ്പെടുമ്പോൾ തുണ ക്രിസ്തു: റവ. സണ്ണി താഴാംപള്ളം

സുവിശേഷ പ്രഘോഷണത്തിൽ ഒറ്റപ്പെടുന്ന അനുഭവം ഉണ്ടാകുമ്പോൾ
തുണയായി നമ്മോട് കൂടെ നിൽക്കുന്നത് കാൽവരിയിൽ ആരും തുണയില്ലാതിരുന്ന ക്രിസ്തുവാണെന്ന് റവ. സണ്ണി താഴാം പള്ളം പ്രസ്താവിച്ചു.

ഗ്രേയ്റ്റർ നോയിഡയിൽ നടന്നു വരുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൻ്റെ ആറാം ദിനമായ ഇന്ന് രാവിലെ സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രതിസന്ധിവേളയിൽ സുഹൃത്തുക്കളുൾപ്പെടെ സകലരും കൈവിടുമ്പോൾ തുണയായി നിൽക്കാൻ ക്രിസ്തുവല്ലാതെ ആരും ഉണ്ടാവില്ല. പൗലോസിൻ്റെ ജീവചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. സത്യ സുവിശേഷത്തിന് വേണ്ടി നിൽക്കുമ്പോൾ ഭയപ്പെടേണ്ട കാര്യമില്ല. കഷ്ടങ്ങളും പരിശോധനകളും നമ്മെ പരിവർത്തനപ്പെടുത്താനാണ്.

ജീവിതം, ആത്മരക്ഷ, മരണം, ന്യായവിധി എന്നിവയെ നാം ഒറ്റയ്ക്കാണ് അഭിമുഖികരിക്കേണ്ടിവരുക. കടലിലോ കരയിലോ രാത്രിയിലോ പകലിലോ ഏത് സാഹചര്യത്തിലും പൗലോസിനെപ്പോലെ മടുത്തു പോകാതെ സുവിശേഷീകരണത്തിൽ പോരാളികളാകണം. എങ്കിൽ നാം അനുഗ്രഹ പാത്രങ്ങളാകും. അടഞ്ഞ വഴികളെ തുറക്കാൻ കർത്താവിനാകും.

തുണയായി കൂടെ നിൽക്കുന്ന ക്രിസ്തുവിന്നെ വിശ്വസ്തതയോടെ പിൻപറ്റണമെന്നും അദ്ദേഹം സദസിനെ ആഹ്വാനം ചെയ്തു. റവ. ജോൺസൺ രാമചന്ദ്രൻ മൊഴിമാറ്റം നടത്തി. നാളെ രാവിലെ നടക്കുന്ന പൊതു ആരാധനയോടും വൈകിട്ട് നടക്കുന്ന ബിരുദദാന സമ്മേളനത്തോടും കൂടി ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.