അനുസ്മരണം: സഭയ്ക്ക് വേണ്ടി പ്രയത്നിച്ച യുവത്വം: പ്രെസ്‌ലി ഷിബു ഫിലിപ്പ്

✍️പാസ്റ്റർ കുര്യൻ കെ ഫിലിപ്പ് (മുൻ സഭാ ശുശ്രൂഷകൻ)

തനിക്ക് ഇഷ്ടമുള്ള പുഷ്പത്തെ തോട്ടത്തിന്റെ ഉടമ അറത്തു എടുത്തതുപോലെ പോലെ ദൈവത്തിനു പ്രിയൻ ആയിരുന്നു പ്രിയ പ്രെസ്‌ലി. ദൈവത്തിന്റെ ഇഷ്ടത്തെ മനുഷ്യന് ചോദ്യം ചെയ്യാൻ പറ്റില്ലല്ലോ. വളരെ പ്രത്യശയോടും, വിങ്ങുന്ന ഹൃദയത്തോടും ആണ് അവനുമായി ഇടപഴകിയ എല്ലാവരും ആയിരിക്കുന്നത്. അവന്റെ മുൻ പാസ്റ്റർ എന്ന നിലയിൽ എനിക്ക് പറയാൻ ഉള്ളത് സഭയുടെ ചെറിയ കാര്യങ്ങളിൽ പോലും വലിയ ആത്മാർത്ഥ കാണിച്ച ഒരു പൈതൽ. പ്രായത്തേക്കാൾ കൂടുതൽ പക്വത അവൻ കാണിച്ചിരുന്നു.എപ്പോഴും ചിരിക്കുന്ന മുഖം ,ബഹുമാനം, സേവന മനോഭാവം, സ്നേഹം, കരുതൽ തുടങ്ങിയവ അവനിൽ എടുത്തു പറയേണ്ട ഗുണങ്ങൾ ആയിരുന്നു.ങ്ങങ്ങൾ അവന്റെ സഭയിൽ ആയിരുന്നപ്പോൾ ( ഐപിസി ടൌൺ,തിരുവല്ല 2019-2021)ഒരു വിളിപാടകലെ അവൻ എന്നും ഉണ്ടായിരുന്നു. അവൻ ഈ ഭൂമിയിൽ ഇല്ലെന്നുള്ളത് ഉൾകൊള്ളാൻ കഴിയുന്നില്ല.എന്നാൽ പത്തു മക്കൾ മരിച്ചു കിടക്കുമ്പോൾ ഭക്തനായ ഇയോബ് പറഞ്ഞു “യെഹോവ തന്നു യെഹോവ എടുത്തു യെഹോവയുടെ നാമം വാഴ്ത്തപെടുമാറാകട്ടെ”.നമ്മൾ എല്ലാവരും ഈ ഭൂമിയിൽ പ്രവാസികളും, പരദേശികളും ആണ്. ഏതു സമയവും നമ്മൾ ഇവിടുന്നു പോകേണ്ടവർ ആണ്. സീ..റ്റി സ്റ്റഡ് പറയുന്നത് പോലെ “ഒരേ ഒരു ജീവിതം അത് വേഗം തീർന്നു പോകും ദൈവത്തിനു വേണ്ടി ചെയ്തത് മാത്രമേ നിലനിൽക്കയുള്ളു”. പ്രിയ പ്രസിലി സഭക്ക് ഈ കൊച്ചു പ്രായത്തിൽ തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഒത്തിരി സംഭാവനകകൾ ചെയ്തു.അവനെ പറ്റിയുള്ള ഒത്തിരി ഓർമ്മകൾ മനസ്സിൽ തിങ്ങി നില്കുന്നു. എന്നാൽ ഒരു പ്രത്യശാ നമുക്കുണ്ട് നമ്മുടെ ജീവിതം മരണം കൊണ്ട് അവസാനിക്കുന്നില്ല. മരണത്തിനു അപ്പുറത്ത് ഒരു ജീവിതം ഉണ്ട്‌. നിത്യതയുടെ തുറമുഖത്തു പ്രിയ പ്രെസ്‌ലി മോനെ വീണ്ടും കാണാം എന്ന നിറഞ്ഞ പ്രയാശയോടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.