ബൈക്കപകടം: പ്രഷ്‌ലി ഷിബു (21) മരണമടഞ്ഞു
തിരുവല്ല: ബൈക്കപകടത്തിൽ പെട്ട് പിവൈപിഎ പ്രവർത്തകൻ പ്രഷ്‌ലി ഷിബു (21) മരണമടഞ്ഞു. ജെസിബി തട്ടിയാണ് മരണപ്പെട്ടത്. പത്തനംതിട്ട റാന്നി വലിയകാവ് സ്വദേശി പ്രഷ്‌ലി ഷിബു (21) ആണ് മരിച്ചത്.
റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്ലി. റോഡുപണിക്കായി എത്തിച്ച ജെസിബി (മണ്ണുമാന്തി) തട്ടുകയായിരുന്നു.
കഴുത്തിനും നെഞ്ചിനും സാരമായി പരുക്കേറ്റ പ്രഷ്‌ലിയെ വൈകാതെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പി വൈ പിഎ തിരുവല്ല സെൻ്ററിലെ സജീവ അംഗവും ഐപിസി തിരുവല്ല ടൗൺ ചർച്ച് അംഗവുമാണ് പ്രിസ്‌ലി ഷിബു ഫിലിപ്പ്. സംസ്കാരം പിന്നീട്.


- Advertisement -


Comments are closed.