കണ്ണീർ ഓർമയായി ആ പുഞ്ചിരി മാഞ്ഞുപോയി

ഷാർജാ: യു എ ഇ ക്രൈസ്തവ വിശ്വാസ സമൂഹത്തിനാകെ നൊമ്പരമായി മാറി ആ കുരുന്നു പുഷ്പം നോവോമി മോൾ ഇനി ക്രിസ്തുവിന്റെ തോട്ടത്തിൽ വിശ്രമിക്കും . ഫെബ്രുവരി 23 വെള്ളിയാഴ്ച്ച രാവിലെ ആയിരുന്നു ഏവരെയും കണ്ണീരിൽ ആഴ്ത്തികൊണ്ട് ഷാർജ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാഗങ്ങളായ അടൂർ മണക്കാല സ്വദേശി, ബ്രദർ ജോബിൻ ബാബുവിന്റെയും സിസ്റ്റർ സോബിൻ ജോബിന്റെയും മകൾ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ ജി വണ്‍ വിദ്യാര്‍ഥിനിയായ നയോമി മോൾ (5 വയസ്സ്) റോഡപകടത്തെ തുടർന്നാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത് .
ഇവർ കുടുംബമായി നാട്ടിൽ പോയി മടങ്ങി വന്ന് ദുബായ് എയർപോർട്ടിൽ നിന്നും ഭവനത്തിലേക്ക് വരുമ്പോൾ റാഷിദിയയില്‍ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. യൂ .പി .എഫ് ന്റെ നേത്ര്വതത്തിൽ ഫെബ്രുവരി 27ന് ഷാർജാ വർഷിപ്പ് സെന്ററിൽ വച്ച് നടന്ന അനുസ്മരണ സമ്മളനത്തിനു , യൂ പി എഫ് പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ നേത്രത്വം നൽകി .സഭാ ഭേദമന്യേ വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും നടുവിൽ, നയോമി മോളുടെ നൊമ്പരപ്പിക്കുന്ന ഓർമ്മകൾ എല്ലാ കണ്ണുകളും ഈറനണിയിച്ചു.
ഇന്ന് രാവിലെ 9:30 നു ജബൽ അലി ക്രൈസ്റ്റ് ചർച്ചിൽ വച്ച് നടന്ന സംസ്ക്കാര സിശ്രുഷകൾക്കു പാസ്റ്റർ : കെ ബി ജോർജ്കുട്ടി നേത്വത്വം വഹിച്ചു , ശേഷം 12.30 ന് ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ
അന്തിമ ശിശ്രുഷകൾക്ക് ഐ. പി. സി യു എ എം. ഈ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് നേതൃത്വo നൽകി. ശുശ്രുഷയുടെ ആദിയോടന്ത്യം മനസാനിധ്യം കൈ വെടിയാതെ പങ്കെടുത്ത മാതാപിതാക്കളും, ഉറ്റ ബന്ധുക്കളും ക്രിസ്തീയ പ്രത്യാശയുടെ ഉദാത്തമായ മാതൃകയായി.
പേർവിളിക്കും നേരം, ആ പൊൻപുലരിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ ക്രൈസ്തവ എഴുത്തുപുര കുടുംബവും, ദുഃഖത്തിൽ പങ്കുചേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.