എച്ച്. പി. എഫ് വാർഷിക കൺവൻഷൻ ഇന്ന് മുതൽ

KE News Desk USA

 

ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലും ഉള്ള 16 പെന്തക്കോസ്തു ദൈവസഭകളുടെ കൂട്ടായ്മയായ ഹൂസ്റ്റൺ പെന്തെക്കോസ്റ്റൽ ഫെൽലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഫെബ്രുവരി 23, 24, 25 തീയതികളിൽ ഹൂസ്റ്റൺ ഐ.പി. സി. ഹെബ്രോനിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ പൊതുയോഗങ്ങൾ വൈകിട്ട് 7 മണിക്കും ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്‌ത ആരാധനയും നടക്കും. മലയാളം സെഷനുകളിൽ ഡോ. തോംസൺ കെ. മാത്യു മുഖ്യ സന്ദേശം നൽകും. യുവജങ്ങൾക്കായുള്ള ഇംഗ്ലീഷ് സെഷനുകളിൽ പാസ്റ്റർ മൈക്കിൾ തോമസ്, പാസ്റ്റർ മൈക്ക് റോസാസ്‌ എന്നിവർ വചനം പ്രഘോഷിക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന HWPF സഹോദരിമാരുടെ മീറ്റിംഗിൽ , സിസ്റ്റർ മിനി മാത്യൂസ് പ്രസംഗിക്കും. പാസ്റ്റർ ബൈജു തോമസിന്റെ നേതൃത്വത്തിലുള്ള എച്. പി. എഫ്. കൊയർ സംഗീത ശുശ്രുഷകൾക്കു നിർവഹിക്കും. പാസ്റ്റർ സിബിൻ അലക്സ്, പാസ്റ്റർ മാത്യു പൂമൂട്ടിൽ, ഡോ. ഡാനി ജോസഫ്, സിസ്റ്റർ ജോളി ജോസഫ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.