ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ചൂണ്ടി കാണിച്ച് കത്തയച്ച് ബിനോയ് വിശ്വം

ഡൽഹി: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശ ങ്ങൾ സംരക്ഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.

മൂന്ന് മാസത്തിനിടെ പ്രധാനമന്ത്രി മൂന്നുതവണ ക്രിസ്ത്യൻ നേതാക്കളെ കണ്ടെന്നും ക്രിസ്ത്യൻ ന്യൂ നപക്ഷങ്ങളോടുള്ള ബിജെ പിയുടെ സ്നേഹം കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ കമ്മീഷനിൽ ഒറ്റ ക്രിസ്ത്യാനി പോലുമില്ലെന്നും ബി.ജെ.പി ഇപ്പോൾ കാണിക്കുന്ന സ് നേഹം കല്ലുവെച്ച കളവാണെന്നും ഒരു ആത്മാർത്ഥ തയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമ്മീഷനിൽ ക്രിസ്ത്യാനികളെ അംഗമാ ക്കാനുള്ള മര്യാദ പ്രധാനമ ന്ത്രി കാണിക്കുന്നില്ലെന്നും എല്ലാം വോട്ട് പെട്ടിയിൽ ആക്കാൻ ഉള്ള രാഷ്ട്രീയ താൽപര്യം മാത്രമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.