ക്രൈസ്തവരുടെ വിവരങ്ങൾ തേടുന്നതിൽ അസംതൃപ്തി പ്രകടിപ്പിച്ച് സഭാനേതാക്കൾ

ജബൽപൂർ: മധ്യപ്രദേശിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും അവരുടെ സ്ഥാ പനങ്ങളുടെയും വിശദാംശങ്ങൾ തേടി പൊലീസ് ചോദ്യാവലി നൽകുന്നതിൽ സഭാനേതാക്കൾ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ മിഷന റിമാരുടെയും അവരുടെ ധനസഹായ സ്രോതസ്സു കളുടെയും വിവരങ്ങൾ നൽകാനാണ് ചോദ്യാവലി നൽകുന്നത്. ‘ഞങ്ങളുടെ സ്ഥാപനങ്ങൾക്ക് പ്രാദേശിക പൊലീസിൽ നിന്ന് ചോദ്യാവലി ലഭിച്ചു. പക്ഷേ, ഞങ്ങൾ പൂരിപ്പിച്ചു നൽകി യിട്ടില്ല’ മധ്യപ്രദേശിലെ ബിഷപ്പ് ജെറാൾഡ് ആൽ മേഡ മാധ്യമങ്ങളോടു പറഞ്ഞു. ബിജെപി സർക്കാർ പാസാ ക്കിയ കർശന മതപരി വർത്തന നിരോധനനിയമ പ്രകാരം നിരോധിക്കപ്പെട്ട മതപരിവർത്തന പ്രവർത്തനങ്ങളിൽ മിഷനറിമാരും സംഘടനകളും ഏർപ്പെടുന്നുണ്ടോ എന്ന ചോദ്യം ഇതിൽ ഉൾപ്പെടുന്നു. സാമൂഹിക ക്ഷേമത്തിനും ദാരിദ്ര്യനിർ മാർജ്ജനത്തിനും പ്രവർത്തി ക്കുന്നവരെ ഉപദ്രവിക്കുന്ന തിനുള്ള ശ്രമമാണിതെന്ന് സഭാ വക്താക്കൾ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ സം സ്ഥാനത്തെ മുഴുവൻ ക്രിസ്ത്യൻ മിഷനറിമാരുടെയും സമ്പൂർണ്ണ വിവരം ശേഖരി ക്കാനാണ് പദ്ധതി. 2023 ജൂലൈയിൽ സമാ നമായ വിശദാംശങ്ങൾ ഇവർ ആവശ്യപ്പെട്ടെങ്കിലും ചോദ്യാവലി മാധ്യമങ്ങളിൽ വന്നതോടെ ശ്രമം ഉപേക്ഷി ക്കുകയായിരുന്നു. ചോദ്യാവലി അനൗദ്യോഗികമായ 7 തങ്ങൾക്ക് ലഭിച്ചു എന്നും പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടു എന്നും ജാംബു വാ രൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാ.റോക്കിഷാ പറഞ്ഞു. മധ്യപ്രദേശിലെ പൊലീസ് നടപടിയിൽ സഭാ ജനങ്ങ ളും നേതൃത്വവും ആശങ്ക യിലാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് സഭാനേതാക്കൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.