ആ​​​​ദ്യ മ​​​​ല​​​​യാ​​​​ളം കം​​പ്യൂ​​​​ട്ട​​​​ര്‍ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പി​​​​താ​​​​വ് ഫാ. ​​​​ജോ​​​​ര്‍​ജ് പ്ലാ​​​​ശേ​​​​രി (80) അ​​​​ന്ത​​​​രി​​​​ച്ചു

തൃ​​​​ശൂ​​​​ര്‍: പ്ലാ​​​​ശേ​​​​രി മ​​​​ല​​​​യാ​​​​ള​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ല​​​​രും കേ​​​​ട്ടി​​​​ട്ടു​​​​ണ്ടാ​​​​കും. 1990 പ​​​​കു​​​​തി​​​​യോ​​​​ടു​​​​കൂ​​​​ടി രൂ​​​​പം​​​​കൊ​​​​ണ്ട വി​​​​ന്‍​ഡോ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റം ലോ​​​​ക​​​​ത്തു​​​​ണ്ടാ​​​​ക്കി​​​​യ വി​​​​വ​​​​ര​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ വി​​​​പ്ല​​​​വ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ല​​​​യാ​​​​ള​​​​ഭാ​​​​ഷ​​​​യെ കൈ​​​​പി​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ മ​​​​ല​​​​യാ​​​​ളം കം​​പ്യൂ​​​​ട്ട​​​​ര്‍ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പി​​​​താ​​​​വാ​​​​ണ് ഇ​​​​ന്ന​​​​ലെ അ​​​​ന്ത​​​​രി​​​​ച്ച ഫാ. ​​​​ജോ​​​​ര്‍​ജ് പ്ലാ​​​​ശേ​​​​രി സി​​​​എം​​​​ഐ.

ക​​​​ന്പ്യൂ​​​​ട്ട​​​​റി​​​​ല്‍ ഇം​​​​ഗ്ലീ​​​​ഷി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന അ​​​​ക്ഷ​​​​ര​​​​ത്തി​​​​ല്‍ ടൈ​​​​പ്പ് ചെ​​​​യ്താ​​​​ല്‍ മ​​​​ല​​​​യാ​​​​ളം അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ള്‍ കി​​​​ട്ടു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ല്‍ ഒ​​​​രു​​​​പ​​​​ക്ഷേ ആ​​​​ദ്യം രൂ​​​​പ​​​​പ്പെ​​​​ട്ട ലി​​​​പി പ്ലാ​​​​ശേ​​​​രി ഫോ​​​​ണ്ടാ​​​​ണ്. അ​​​​തി​​​​ന്‍റെ ഉ​​​​പ​​​​ജ്ഞാ​​​​താ​​​​വാ​​​​ണ് ഫാ. ​​​​ജോ​​​​ര്‍​ജ് പ്ലാ​​​​ശേ​​​​രി.

കം​​പ്യൂ​​​​ട്ട​​​​ര്‍ പ​​​​ഠി​​​​ക്കാ​​​​ന്‍ സ​​​​ഭ ഫാ. ​​​​പ്ലാ​​​​ശേ​​​​രി​​​​യെ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് അ​​​​യ​​​​ച്ചു. പോ​​​​കു​​​​മ്പോ​​​​ള്‍ അ​​​​ദ്ദേ​​​​ഹം അ​​​​തു​​​​വ​​​​രെ കം​​പ്യൂ​​​​ട്ട​​​​ര്‍ ക​​​​ണ്ടി​​​​ട്ടു​​​​പോ​​​​ലു​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഒ​​​​രു ഇ​​​​ന്‍റ​​​​ര്‍​വ്യൂ​​​​വി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ കം​​പ്യൂ​​​​ട്ട​​​​ര്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ല്‍ ചെ​​​​ന്ന​​​​പ്പോ​​​​ള്‍ അ​​​​ദ്ഭു​​​​ത​​​​മാ​​​​യി. കു​​​​ട്ടി​​​​ക​​​​ള്‍​ വ​​​​രെ കം​​പ്യൂ​​​​ട്ട​​​​റി​​​​ലാ​​​​ണ് പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും ചെ​​​​യ്യു​​​​ന്ന​​​​ത്.

പ​​​​ക്ഷേ, ഇം​​​​ഗ്ലീ​​​​ഷി​​​​ല്‍​ മാ​​​​ത്രം ടൈ​​​​പ്പ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ല്‍ നി​​​​രാ​​​​ശ തോ​​​​ന്നി. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​ല​​​​യാ​​​​ളം ഫോ​​​​ണ്ട് ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇം​​​​ഗ്ലീ​​​​ഷി​​​​ലെ എ ​​​​ഉ​​​​ണ്ടാ​​​​ക്കാ​​​​മെ​​​​ങ്കി​​​​ല്‍ എ​​​​ന്തു​​​​കൊ​​​​ണ്ട് അ​​​​തേ അ​​​​ക്ഷ​​​​ര​​​​ത്തി​​​​ല്‍ അ ​​​​ഉ​​​​ണ്ടാ​​​​ക്കി​​​​ക്കൂ​​​​ടാ എ​​​​ന്ന ചി​​​​ന്ത അ​​​​വ​​​​സാ​​​​നം വി​​​​ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പ്ലാ​​​​ശേ​​​​രി ഫോ​​​​ണ്ട് എ​​​​ന്നു പി​​​​ന്നീ​​​​ട് വി​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ട മ​​​​ല​​​​യാ​​​​ളം അ​​​​ക്ഷ​​​​രം കം​​പ്യൂ​​​​ട്ട​​​​റി​​​​ല്‍ പി​​​​റ​​​​ന്ന​​​​ത്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ത​​​​ന്‍റെ ഉ​​​​ന്ന​​​​ത​​​​പ​​​​ഠ​​​​ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം തി​​​​രി​​​​ച്ചു​​​​വ​​​​ന്ന് തൃ​​​​ശൂ​​​​ര്‍ ചെ​​​​റു​​​​തു​​​​രു​​​​ത്തി ജ്യോ​​​​തി എ​​​​ന്‍​ജി​​​​നീ​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ല്‍ 21 വ​​​​ര്‍​ഷം അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി. ഈ ​​​​നൂ​​​​റ്റാ​​​​ണ്ടി​​​​ലെ പു​​​​തു​​​​ത​​​​ല​​​​മു​​​​റ എ​​​​ന്‍​ജി​​​​നീ​​​​യ​​​​റിം​​​​ഗ് വി​​​​ദ​​​​ഗ്ധ​​​​രെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ല്‍ അ​​​​ങ്ങ​​​​നെ മു​​​​ഖ്യ​​​​പ​​​​ങ്കു വ​​​​ഹി​​​​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.