പാസ്റ്റർ ജോൺ വർഗീസ് (മുട്ടം ഗീവർഗീസ് 99) അക്കരെ നാട്ടിൽ

KE NEWS DESK

മുട്ടം: ക്രൈസ്തവ കൈരളിക്ക് എന്നും നെഞ്ചോട് ചേർത്ത് പിടിക്കുവാനുള്ള ഒരുപാടു ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തിയിട്ടുള്ള മുട്ടം ഗീവർഗീസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോൺ വർഗീസ് (99) നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി വാർധക്യ സഹജമായ ക്ഷീണത്താൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ക്രൈസ്‌തവർ ഇന്ന് പാടി ആശ്വസിക്കുന്ന ഭാഗ്യനാട്ടിൽ പോകും ഞാൻ, ആശ്ചര്യമേയിതു ആരാൽ വർണിച്ചിടാം, അല്പകാലം മാത്രം ഈ ഭുവിലെ വാസം, ലോകം നിന്നിലുള്ള വെള്ളി പൊന്നിവ എടുത്തിടും, സ്തോത്രഗീതം പാടുക നീ മനമേ, പ്രത്യാശയോടിതാ ഭക്തരങ്ങുണരുനേ, എന്നുള്ളമേ സ്‌തുതിക്ക നീ യഹോവയെ നിരന്തരം, ഉണർവരുൾകയിന്നേരം, നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം, സൗന്ദര്യത്തിൽ പുർണ്ണതയാകുന്ന സീയോനിൽ, വീണ്ടെടുക്കപ്പെട്ട കൂട്ടമേ തുടങ്ങിയ നൂറിൽപരം ഹൃദയസ്‌പർശിയായ ഗാനങ്ങളുടെ രചയിതാവാണ്. സംസ്കാരം പിന്നീട് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.