റവ. ബെന്നി ജോൺ ഓവർസീയറായി തുടരും

കൊൽക്കത്ത: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസീയറായി റവ. ബെന്നി ജോൺ അടുത്ത നാല് വർഷം തുടരും. ഇന്ന് കൊൽക്കത്തയിൽ നടന്ന പ്രിഫ്രറൻസ് ബാലറ്റിൽ 100 ശതമാനം ശബ്ദവോട്ടോടെയാണ് വീണ്ടും തിരെഞ്ഞടുക്കപ്പെട്ടത്.

News Middle Advt Banner

ചർച്ച് ഓഫ് ഗോഡ് ഏഷ്യൻ സുപ്രണ്ടിനുവേണ്ടിയും ആൾ ഇന്ത്യ ഗവേണിംഗ് ബോർഡ് ചെയർമാനുവേണ്ടിയും തമിഴ്നാട് ഓവർസിയർ റവ. എബനേസർ സെൽവരാജ് ആണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. 13 സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങളിലുമായാണ് ദൈവസഭയുടെ സെൻട്രൽ ഈസ്റ്റേൺ റീജിയൺ പ്രവർത്തനങ്ങൾ. കഴിഞ്ഞ 8 വർഷമായി ഓവർസീയറായി തുടരുന്ന റവ. ബെന്നി ജോൺ പുനലൂർ ഒറ്റക്കൽ ദൈവസഭാംഗമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading