ഐപിസി കട്ടപ്പന സെന്റർ കൺവൻഷൻ ഫെബ്രുവരി 14 മുതൽ

കട്ടപ്പന : ഐപിസി കട്ടപ്പന 36-മത് സെന്റർ കൺവൻഷൻ ഫെബ്രുവരി 14 മുതൽ 18 വരെ നടത്തപെടുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഒരു മണി വരെയും വൈകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെയും കട്ടപ്പന ടൗൺ ഹാളിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. റ്റി തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ബേബി വർഗീസ് (ഐപിസി ജനറൽ സെക്രട്ടറി ), പോൾ ഗോപാലകൃഷ്ണൻ കൊച്ചറ, വർഗീസ് എബ്രഹാം റാന്നി, ബ്രദർ വർക്കി കാച്ചാണത്ത് (ജനറൽ ജോയിൻ സെക്രട്ടറി), സാം ജോസഫ് (കുമരകം ), റെജി ശാസ്താംകോട്ട, പി. സി ചെറിയാൻ (റാന്നി )എന്നിവർ ദൈവവചനം സംസാരിക്കും.

ശനിയാഴ്ച നടക്കുന്ന സണ്ടേസ്കൂൾ പിവൈപിഎ സംയുക്ത വാർഷിക യോഗത്തിൽ സുവി. മോൻസി പി. മാമൻ( വൈസ് പ്രസിഡന്റ്, പിവൈപിഎ കേരള സ്റ്റേറ്റ് )മുഖ്യ സന്ദേശം നൽകും. സ്റ്റാൻലി റാന്നിയുടെ നേതൃത്വത്തിൽ ലിവിങ് മ്യൂസിക് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞാറാഴ്ച സെന്റർ സഭകളുടെ സംയുക്ത ആരാധനയും , കർത്തൃമേശയും ഉണ്ടായിരിക്കും. അന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ കൺവൻഷൻ അവസാനിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading