ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്റർ സുവർണ ജൂബിലി കൺവൻഷൻ

മാവേലിക്കര: ഇന്ത്യാ പെന്തെക്കോസ്തു‌ ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെൻ്ററിൻ്റെ സുവർണ്ണ ജൂബിലി കൺ വൻഷൻ ഫെബ്രു. 7 ന് വൈ കിട്ട് 6 ന് മാവേലിക്കര ഐ പിസി. ശാലേം ഗ്രൗണ്ടിൽ തുടങ്ങും. ഫെബ്രു. 11 വരെ നടക്കുന്ന കൺവൻഷൻ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ എം.വി. വർ ഗ്ഗീസ്, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, പ്രിൻസ് തോമസ് റാന്നി, റെജി ശാസ്താംകോട്ട, ഷാജി എം പോൾ വെണ്ണിക്കുളം, വി.പി.ജോസ്, എന്നിവർ പ്രസംഗിക്കും. വ്യാ ഴാഴ്ച പകൽ 10 ന് നടക്കുന്ന സഹോദരീസമ്മേളനത്തിൽ സിസ്റ്റർ ഷീലാ ദാസ്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച പകൽ 10ന് പ്രാർത്ഥനാസ മ്മേളനത്തിൽ ഡോ. രാജു തോമസ് പ്രസംഗിക്കും. 10 ശനിയാഴ്ച്ച രാവിലെ നടക്കുന്ന ഗോൾഡൻ ജൂ ബിലി സമ്മേളനത്തിലും സ്തോത്രശുശ്രൂഷയിലും പാസ്റ്റർ കെ.സി.തോമസ് പ്രസംഗിക്കും. മൂന്നര പതി റ്റാണ്ടിലധികം ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻ്ററിൻ്റെ ഭരണസാരഥ്യം വഹിച്ച പാസ്റ്റർ.എം.വി വർഗ്ഗീസ്,
പതിറ്റാണ്ടിലധികമായി പെന്തക്കോസ്തു കൺവൻഷൻ പ്രസംഗവേദിയിലെ നിറസാന്നിദ്ധ്യമായ പാസ്റ്റർ ബി.മോനച്ചനെയും വിവിധ കാലഘട്ടങ്ങളിൽ സെന്ററി ന്റെ എക്സിക്യൂട്ടീവ് സ്ഥാന ങ്ങൾ വഹിച്ചവരെയും അനു മോദിക്കും. വിവിധ സഭാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നേതാക്കൾ പങ്കെ ടുത്ത് ആശംസ അറിയിക്കും.

സുവർണ്ണ ജൂബിലി സുവനീ റിന്റെ പ്രകാശനവും സമ്മേള നത്തിൽ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സഭയുടെ പുത്രി കാ സംഘടനകളായ സണ്ടേ സ്‌കൂൾ പി.വൈ. പി.എ എന്നിവയുടെ സംയുക്ത വാർഷികം നടക്കും. 11 ഞായ റാഴ്ച കർത്തൃമേശ ശുശ്രൂഷ യോടും ജില്ലയിലെ 30ൽപ്പരം സഭകളുടെ സംയുക്ത സഭാ യോഗത്തോടും കൺവൻഷൻ അവസാനിക്കും. യെരുശലേം വോയ്‌സ്, ഏഴം കുളം സംഗീത ശുശ്രൂഷ നിർ വഹിക്കും. സെന്റർ വൈസ് പ്രസിഡന്റ്റ് പാസ്റ്റർ എം.ഒ. ചെറിയാൻ, സെൻ്റർ സെക്രട്ട റി പാസ്റ്റർ റെജി ചെറിയാൻ, സെന്റർ ജോയിന്റ് സെക്രട്ട റി ഡോ. തോമസ് വർഗീസ്, സെൻ്റർ ട്രഷറാർ ജോൺ ശാ മുവേൽ, ജനറൽ കൺവീനർ ഒ. ജെയിംസ് തുടങ്ങി യവർ നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading