ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം :ക്രൈസ്‌തവ നേതാക്കൾ

റായ്‌പൂർ: മിഷണറിമാർ മതപരിവർത്തനം നടത്തു കയാണെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേ താവുമായ വിഷ്ണു ഡിയോ സായിയുടെ ആരോപണത്തിനെതിരെ ക്രൈസ്‌തവ നേതാക്കൾ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെ മതപരിവർത്തനമാണ് ക്രൈസ്തവർ നടത്തുന്നതെന്ന ആരോപണ 31 മാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മിഷണറിമാർ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഒരു പ്രബല ശക്തിയാണെന്നും, വിദ്യാഭ്യാസ, ആരോഗ്യ സേ വനങ്ങൾ നൽകുന്നു എന്ന പ്രതീതി സൃഷ്ടിച്ച് അവർ മതപരിവർത്തനം പ്രോത്സാ ഹിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. റായ്‌പൂർ അതിരൂപതയുടെ വികാരി ജനറലായ ഫാ. സെബാസ്റ്റ്യൻ പൂമറ്റം മുഖ്യ മന്ത്രിയുടെ അവകാശവാദംതീർത്തും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. യഥാർത്ഥ വസ്തുതകൾ പരിശോധിക്കാതെ ന്യൂനപക്ഷ സമുദായത്തിനെതിരെ ഇത്രയും പ്രധാനപ്പെട്ട ഭരണ ഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തി ആരോപണം ഉന്നയിക്കുന്നത് പ്രതീക്ഷിക്കാത്ത കാര്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ മിഷണറിമാർ പാവപ്പെട്ട ആദിവാസി ജനങ്ങളുടെ ഇടയിൽ അവരുടെ വിദ്യാ ഭ്യാസ, ആരോഗ്യ കാര്യങ്ങൾ ക്ക് വേണ്ടി ഇടപെടുന്നത് നിഷേധിക്കാൻ സാധിക്കാത്ത വസ്തു‌തയാണ്. എന്നാൽ അവരെ മതപരിവർത്തനം നടത്തുകയാണ് എന്ന് പറയു ന്നത് അബദ്ധവും, നിരാശാജ നകവും ആയ ആരോപണമാണ്. മിഷ്ണറിമാർ നടത്തുന്ന ഒരു സ്ഥാപനത്തിലാണ് മുഖ്യമന്ത്രി പഠിച്ചതെങ്കിലും ഇപ്പോഴും അദ്ദേഹം സ്വ ന്തം വിശ്വാസം തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.