പാസ്റ്റർ ജോസ്മോൻ പത്രോസും സഹപ്രവർത്തകരും ഉത്തരേന്ത്യയിൽ അറസ്റ്റിലായി

ഗോളിയാർ: ഗ്വാളിയോറിലെ ജീസസ് മിഷൻ പ്രവർത്തകൻ പാസ്റ്റർ. ജോസ്മോൻ പത്രോസ് ജലൗൺ ജില്ലയിലെ മധോഗഡിൽ ഫെബ്രുവരി 3 ന് അറസ്റ്റിലായി. അദ്ദേഹവും മറ്റൊരു മലയാളി പാസ്റ്ററും സൂം മീറ്റിംഗിൽ പങ്കെടുത്ത ഗ്രാമത്തിലെ ഒരു കുടുംബത്തെ സന്ദർശിക്കുകയും അവരോട് സംസാരിച്ചുകൊണ്ട് നൽകുമ്പോഴാണ് പോലീസ് എത്തുകയും അവരെയും ഗ്രാമവാസികളായ 2 പേരെയും അറസ്റ്റ് ചെയ്യുന്നത്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന ലഘുലേഖകൾ പോലീസ് കണ്ടെടുത്തു. യുപിയിൽ ജ്വാൽവർ ഡിസ്ട്രിക്ട് ഒറായി ജയിലിലേക്ക് അവരെ കൊണ്ടുപോയതായി കരുതുന്നു.
കൊല്ലം ‘പത്തനാപുരം സ്വദേശിയായ പാസ്റ്റർ. ജോസ്മോൻ 20 ൽ അധികം വർഷങ്ങളായി ഗോളിയാറിൽ ഭാര്യയും രണ്ട് മക്കളും ചേർന്ന് മിഷൻ പ്രവർത്തനങ്ങളിലാണ് . കഴിഞ്ഞ ചില മാസങ്ങൾക്ക് മുൻമ്പ് പാസ്റ്റർ ജോസ്മോൻ കേരളം സന്ദർശിക്കുകയും കോളേജുകളിൽ
ക്യാമ്പസ് മിനിസ്ടിയ്ക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.