ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

102-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2025 ജനുവരി 20 മുതല്‍ 26 വരെ യേശുവിനെ നോക്കുക നിത്യത ലക്ഷ്യമാക്കുക: പാസ്റ്റര്‍ സി. സി തോമസ്

തിരുവല്ല: അസ്ഥിരമായ ലോകത്ത് അസ്വസ്തതകള്‍ നിറയുമ്പോള്‍ ദൈവീകശക്തിയാണ് നമ്മെ ഏവരേയും നിലനിര്‍ത്തുന്നത്. ലോകത്തിലെ ഒരു ശക്തിക്കും നമ്മെ തളര്‍ത്തുവാന്‍ കഴിയുകയില്ല കാരണം നാം ക്രിസ്തു എന്ന അടിസ്ഥാനത്തിന്മേല്‍ പണിയപ്പെട്ടിരിക്കുകയാണ്. നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരാതിരിക്കുവാന്‍ നമ്മെ ഭാരപ്പെടുത്തുന്ന അനവധി കാരണങ്ങളുണ്ട് എന്നാല്‍ അതിനെയെല്ലാം ക്രിസ്തു വിശ്വാസത്താല്‍ തള്ളിക്കളഞ്ഞ് നാം സ്ഥിരതയോടെ ഓടണം എന്ന് പാസ്റ്റര്‍ സി. സി തോമസ് പറഞ്ഞു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപനയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
22-ാം തീയതി തിങ്കളാഴ്ച ചര്‍ച്ച് ഓഫ് ഗോഡ് സഭാ സ്റ്റേഡിയത്തില്‍ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ റെജിയുടെ അദ്ധ്യക്ഷതയില്‍ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ സി.സി തോമസ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച കേരളാ സ്റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 28-ാം തീയതി ഞായറാഴ്ച് സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന വിശുദ്ധ സഭായോഗത്തോടും കര്‍ത്തൃമേശ ശുശഅരൂഷയോടും കൂടെ സമാപിച്ചു. സമാപന സമ്മേളനത്തിന് സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് മുഖ്യ സന്ദേശം നല്കി. പാസ്റ്റര്‍ ഏബ്രഹാം വര്‍ഗിസ്, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, പാസ്റ്റര്‍ പി. ജി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്ക് സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് നേൃത്വം നല്കി.

കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു ബൈബിള്‍ വായനയ്ക്ക് നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജും, സമാപന സമ്മേളനത്തില്‍ ചര്‍ച്ച് ഗ്രോത്ത് മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ വൈ. ജോസും സങ്കീര്‍ത്തനും വായിച്ചു. എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു കെ മാത്യു സ്വാഗത പ്രസംഗവും ബിലിവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല സമാപന സമ്മേളനത്തില്‍ സ്വാഗത പ്രസംഗവും നടത്തി. സ്ഥിരതയോടെ ഓടുക എന്നതായിരുന്നു ചിന്താവിഷയം. കണ്‍വന്‍ഷനോടനുബന്ധമായി പവ്വര്‍ കോണ്‍ഫ്രന്‍സ്, മിഷന്‍ സമ്മേളനങ്ങള്‍, പാസ്‌റ്റേഴ്‌സ് കോണ്‍ഫ്രന്‍സുകള്‍ വൈ.പി.ഇ, സണ്‍ഡേസ്‌കൂള്‍, എല്‍.എം. സമ്മേളനം, ബൈബിള്‍ സ്‌കൂള്‍ ഗ്രാജുവേഷന്‍, തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രോഗ്രാമുകള്‍ എന്നിവ നടന്നു.
ഭരണസമിതിയായ സ്‌റ്റേറ്റ് കൗണ്‍സിലില്‍ നിന്ന് കാലവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞവര്‍ക്ക് യാത്ര അയപ്പ് നല്കി. 2024-26 വര്‍ഷത്തേക്കുള്ള പുതിയ 15 അംഗ ഭരണ സമതിയെ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ സി. സി തോമസ് പ്രാര്‍ത്ഥിച്ച് നിയോഗിച്ചു.
വിവിധ ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ ബി. മോനച്ചന്‍ കായംകുളം, പി. എ ജെറാള്‍ഡ്, ജിബി റാഫേല്‍, അനീഷ് ഏലപ്പാറ, വിനോദ് ജേക്കബ്ബ്, സൈമണ്‍ ജോസഫ് അമേരിക്ക, ജെയ്‌സ് പാണ്ടനാട്, സണ്ണി താഴാംപള്ളം, ബെനിസണ്‍ മത്തായി, റെജി ശാസ്താംകോട്ട, ഫിന്നി ജോസഫ്, റ്റി. എം മാമച്ചന്‍, പി.സി ചെറിയാന്‍, ഫിന്നി വര്‍ഗീസ് അമേരിക്ക, നോബിള്‍ ജേക്കബ്ബ്, ഡോക്ടര്‍ ഷിബു കെ മാത്യു എന്നിവര്‍ ദൈവവചന പ്രഭാഷണം നടത്തി. പകല്‍ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോണ്‍സന്‍ ജോര്‍ജ്, എബനേസര്‍ എച്ച്. എം, ജിനോസ് പി ജോര്‍ജ്, അശോക് മാത്യു അലക്‌സ്, ബിനു ജോര്‍ജ് പറക്കോട്, ബോബി എസ്. മാത്യു, സണ്ണി ഏബ്രഹാം, ഷൈജു തോമസ് ഞാറയ്ക്കല്‍, ബിജു ജോയി, കെ. എ. ഡേവിഡ്, വര്‍ഗീസ് ജോണ്‍, അനില്‍ കൊടിത്തോട്ടം, ബിനു പി ജോര്‍ജ്ജ്, ജെന്‍സണ്‍ ജോയി, സജി ഏബ്രഹാം, ഏബ്രഹാം റ്റൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു.
പാസ്റ്റര്‍മാരായ വൈ. റെജി, വി. പി തോമസ്, സാംകുട്ടി മാത്യു, റ്റി. എ ജോര്‍ജ്, സജി ജോര്‍ജ്, ജെ. ജോസഫ് എന്നിവര്‍ രാത്രി യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചു.

പകല്‍ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോസഫ് സാം, അനിയന്‍കുഞ്ഞ് ശാമുവേല്‍, ഈപ്പച്ചന്‍ തോമസ്, ഏബ്രഹാം മാത്യു, ബാബു ബി. മാത്യു, പി.വി. ചെറിയാന്‍, ഈ. എസ് ജോണ്‍, മാത്യു ബേബി, ഷിജു മത്തായി എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ സാംകുട്ടി മാത്യു, സീനിയര്‍ പാസ്റ്റര്‍മാരായ എം. എ ജോണ്‍, വൈ ജോസ്, തോമസ് എം പുളിവേലില്‍, ബ്രദര്‍ സുരേഷ് തോമസ്, തോമസ് ജോര്‍ജ്, ജോണ്‍സന്‍ ദാനിയേല്‍, ലാലി ഫിലിപ്പ്, പി. വി രമേഷ്, ബിബിന്‍ തോമസ്, അജില്‍ രാജരാജന്‍, ബി. ലാലു, ജോണ്‍ മാത്യു, കെ. എ ഉമ്മന്‍, ബിനു. കെ ചെറിയാന്‍, എന്‍. ആര്‍ സേനു, സജു. സി കോയിക്കലേത്ത് ബ്രദര്‍ വി. എ സാബു, വര്‍ഗീസ് ജോണ്‍, ജോണ്‍ ദാനിയേല്‍, വി.എ. ബാബുകുട്ടി, ജോസ് ബേബി, സോജന്‍ റ്റി.റ്റി., അനില്‍ പി. ശമുവേല്‍, ബാബു ജോസഫ്, ചെറിയാന്‍ ഫിലിപ്പ്, ഡെന്നീസ് വര്‍ഗിസ്, ആര്‍. എസ് ദിന്‍കര്‍, റെന്നി ജോണ്‍ ഇടപറമ്പില്‍, കെ.വി മാത്യു, തോമസ് ജോര്‍ജ്, ജോണ്‍ മത്തായി, ബേസില്‍ തോമസ്, കെ.കെ ഐസക്, സി. ഐ തോമസ്, ജി. തോമസ്, കെ.സി ചാക്കോച്ചി, സഹോദരന്മാര്‍ അജി കെ മാത്യു, റ്റി യോഹന്നാന്‍, ശാമുവേല്‍ ഫിലിപ്പ്, സി. എം വത്സലദാസ്, തമ്പി ശങ്കരമംഗലം, മാത്യുസ് ജോര്‍ജ്, ജോര്‍ജ് വര്‍ഗിസ്, ബ്രദര്‍ സജി. കെ സാം, ബൈജു തങ്കച്ചന്‍, റെജി റ്റി രാജു, നെല്‍സണ്‍ തോമസ്, റെജി മാമ്മന്‍, പി. എം മാത്യു, എബ്രഹാം മാത്യു, പി. ജെ ജയിംസ്, സജി ചാക്കോ, ഫിന്നി ഏബ്രഹാം, പ്രജീഷ് ചാണ്ടി, ജില്‍സ് പി കുര്യന്‍, കെ. വി ഗീവര്‍ഗിസ്, ലൈജു നൈനാന്‍, കെ.ജി ജോണ്‍, എ. എം വര്‍ഗീസ്, വി. ജെ കുഞ്ഞുമ്മന്‍, ജോര്‍ജ്കുട്ടി ജോണ്‍സന്‍, ബ്രദര്‍ ബിനോയി പി അലക്‌സ്, സഹോദരിമാരായ പൊന്നമ്മ അലക്‌സാണ്ടര്‍, മോളി രാജു, ഗ്രേസി ജോണ്‍സന്‍, സാലമ്മ ജോണ്‍ എന്നിവര്‍ വിവിധ യോഗങ്ങളിലെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു.
ലേഡീസ് സമ്മേളനത്തിന് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ സി. സി തോമസ് അദ്ധ്യക്ഷത വഹിച്ചു, ലേഡിസ് മിനിസ്ട്രി സംസ്ഥാന പ്രസിഡന്റ് സിസ്റ്റര്‍ സുനു തോമസ് സ്വാഗത പ്രസംഗം നടത്തി. സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ഷോണ്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്കാമ്മ ജോര്‍ജ് സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം നല്കി.

സന്നദ്ധപ്രവര്‍ത്തന വിശദീകരണം ലീലാമ്മ അലക്‌സാണ്ടര്‍ നടത്തി. സഹോദരിമാരായ അന്നമ്മ നൈനാന്‍, റീജാ ബിജു എന്നിവര്‍ പ്രസംഗിച്ചു. ബോര്‍ഡ് മെമ്പര്‍ ഷാരിന്‍ സ്‌കറിയാ കൃതജ്ഞതാ പ്രസംഗം നടത്തി.
ചര്‍ച്ച് ഓഫ് ഗോഡ് വേദപാഠശാലകളുടെ ബിരുദദാന സമ്മേളനത്തിന് ഡോക്ടര്‍ ഷിബു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. കമ്മീഷനിംഗ് സന്ദേശവും, അവാര്‍ഡ് വിതരണവും കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ജെയ്‌സണ്‍ തോമസ് പ്രസംഗിച്ചു. ബ്രദര്‍ ബോവസ് രാജുവിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. കേരളത്തിലും ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി പതിനായിരക്കണക്കിന് ശുശ്രൂഷകന്മാരും വിശ്വാസ സമൂഹവും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. 102-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2025 ജനുവരി 20 മുതല്‍ 26 വരെ നടക്കും എന്ന് സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ സി. സി തോമസ് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.