റ്റി.പി.എം തൃശ്ശൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 1 മുതൽ വിലങ്ങന്നൂരിൽ

തൃശ്ശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 1 മുതൽ 4 വരെ തൃശ്ശൂർ വിലങ്ങന്നൂർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവ നടക്കും.
കൺവൻഷന് മുന്നോടിയായി തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും പരസ്യ യോഗങ്ങളും ട്രാക്ട് മിനിസ്ട്രിയും നടന്നു. ജനുവരി 28 ഞായറാഴ്ച വൈകിട്ട് സുവിശേഷ വിളംബര ജാഥ നടക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തൃശ്ശൂർ സെന്ററിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ 20 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.