ലെസ്റ്ററിലെ അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മയായി ഗിൽഗാൽ പെന്തക്കോസ്തു അസംബ്ലി

ലെസ്റ്റർ(UK): ലെസ്റ്ററിൽ ജോലികൾക്കും, പഠനത്തിനുമായി എത്തുന്നവർക്ക് ദൈവ വചനത്തിന്റെ ആഴങ്ങൾ മനസ്സിലാക്കുവാനും, പരിശുദ്ധാത്മ നിറവിൽ ദൈവത്തെ ആരാധിക്കുവാനും, ഞയറാഴ്ച്ചകളിൽ നടക്കുന്ന വേദപഠനത്തിലൂടെ ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് തന്റെ സൃഷ്ടാവിനെ അറിയുവാനും, ലോകമോഹങ്ങളിൽ അകപ്പെട്ട് നശിച്ചു പോയി കൊണ്ടിരിക്കുന്നതും, ഇന്നും ദൈവം ആരെന്നും എന്തെന്നും അറിയാതെ ജീവിക്കുന്ന ഒരു കൂട്ടം ജനത്തെ ദൈവഭാഗത്തേക്ക് മടക്കി കൊണ്ടുവരുവാനുമായി നടത്തപ്പെടുന്ന പരസ്യയോഗങ്ങളിലൂടെയും ഇംഗ്ലണ്ടിലെ ലെസ്റ്റർ പട്ടണത്തിൽ ഗിൽഗാൽ പെന്തക്കോസ്തു അസംബ്ലി ചർച്ച് ശക്തമായി മുന്നേറുന്നു.

നടത്തപ്പെടുന്നതായ ഒരോ ആത്മീയ കൂട്ടായ്മകളും ഏവരുടെയും ആത്മീയ ഉന്നമനത്തിന് വളരെ പ്രയോജനകരമായിരിക്കും. ഐ.സി.പി.എഫ് മിനിസ്ട്രിയിൽ വളരെ വർഷങ്ങളായി സേവനം അനുഷ്ഠിച്ചും, യു.കെ യിൽ ഇരുപത് വർഷത്തോളമായി ദൈവവേലയിൽ ആയിരിക്കുന്ന പാസ്റ്റർ പ്രദീപ് ആന്റണി സഭാശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ദൈവകൃപയാൽ ഒരു കുടുംബമായി തമ്മിൽ തമ്മിൽ കൈത്താങ്ങലുകൾ നൽകി കൊണ്ട് ദൈവസ്നേഹത്തിൽ ദിനംപ്രതി സഭ വളർന്നുകൊണ്ടിരിക്കുകയെന്നതും ശ്രദ്ധേയമാണെന്ന് സഭയുടെ സീനിയർ പാസ്റ്റർ പ്രദീപ് ആന്റണി പറഞ്ഞു. ഈ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.