‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’

ഐപിസി കേരള സ്റ്റേറ്റ് ഭവന നിർമ്മാണ പദ്ധതി 

സന്ദീപ് വിളമ്പുകണ്ടം

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സ്റ്റേറ്റിന്റെ ഭവന നിർമ്മാണ പദ്ധതിയായ ‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ പ്രൊജക്ടിന്റെ നിർമ്മാണ ഉദ്ഘാടനം ജനുവരി 16 നാളെ വൈകിട്ട് 3.30ന് പത്തനാപുരത്ത് നടക്കും. ഭവനരഹിതരായ സുവിശേഷകർക്ക് വീട് നിർമ്മിക്കുന്നതിനായി സംസ്ഥാന ട്രഷറർ പി.എം ഫിലിപ്പ് സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ പ്രൊജക്റ്റ് ആരംഭിക്കുന്നത്.

ഉദ്ഘാടനം പാസ്റ്റർ കെ.സി തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ്) നിർവഹിക്കും. എബ്രഹാം ജോർജ് (വൈസ് പ്രസിഡൻ്റ്) അധ്യക്ഷത വഹിക്കും. പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി) പ്രൊജക്റ്റ് അവതരണം നടത്തും.

ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്, ട്രഷറർ പി.എം. ഫിലിപ്പ് പ്രൊജക്റ്റ് ചെയർമാൻ സജി മത്തായി കാതേട്ട് എന്നിവർ ആശംസകൾ അറിയിക്കും.

ഐപിസി ജനറൽ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും സെൻറർ ശുശ്രൂഷകന്മാരും മറ്റു സഭ മുൻനിര പ്രവർത്തകരും പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading