ലേഖനം: തിരിഞ്ഞുനോക്കിയാൽ | കെ.എം. ജേക്കബ്, കൊച്ചറ

ലോകത്തിൽ പലപല തിരിഞ്ഞു നോട്ടങ്ങൾക്കും നമ്മിൽ ഒരോരുത്തരും സത്യ സാക്ഷ്യയായിട്ടുണ്ട്. ജീവിത യാത്രയിൽ ഒരുപാടു തിരിഞ്ഞുനോക്കേണ്ട സന്ദ ർഭങ്ങൾ സംജാതമായിട്ടുണ്ട്. പോയവഴി തിരിഞ്ഞുനോക്കി നടന്ന സന്ദർഭം ഓമ്മയിൽ നിൽക്കുന്നില്ലേ?. ഒത്തിരി ഒത്തിരി സ്നേഹം തന്ന നമ്മുടെ മാതാപിതാക്ക ളെയും ബന്ധുമിത്രാധികളെയും സ്നേഹിതരെയും കൂട്ടു സഭാ വിശ്വാസ സമൂഹ ത്തെയും സന്ദർശിച്ചതിനുശേഷം സ്നേഹത്തിൻ്റെ തിരതളളലാൽ നിറകണ്ണുകളോടെ തിരിഞ്ഞുനോക്കിയ എത്ര വേളകൾ. യാത്രയിൽ ചിലതൊക്കെ മറന്നു വച്ചിട്ട് തിരക്കി തിരിഞ്ഞു നടന്നിട്ടില്ലേ?. വേഗം കുറച്ചും, കൂട്ടിയും സന്ദർഭോചിതമായി തിരി ഞ്ഞ് ഓടിയിട്ടില്ലേ?. ചിലർക്കെങ്കിലും ഇതു മുഖാന്തിരം ചില തീരാ നഷ്‌ടങ്ങൾ സമ്മാനിച്ചിട്ടില്ലേ?. തീരാ നഷ്‌ടത്തിൻ്റെ തിരയിൽ എന്നേയ്ക്കുമായി അമർന്നുപോ യിട്ടുണ്ടാകാം പലതും.

രണ്ടായിരത്തി ഇരുപത്തിനാലിൽനിന്ന് ഇരുപത്തിമൂന്നിലേയ്ക്ക് ഈ ആദ്യ ദിനങ്ങളിൽ തന്നെ പുറകോട്ടേയ്ക്ക് നമ്മുടെ മനസ്സാകുന്ന മാന്ത്രിക കുതിരയെ കടി ഞ്ഞാണിൽ നിന്നും കൈവിട്ട് പായിക്കാൻ ശ്രമിക്കാം.

ഒരുപാടു സന്തോഷങ്ങൾ ഉണ്ടായിട്ടുണ്ടാകാം. ഒത്തിരി ഒത്തിരി സങ്കട ങ്ങൾക്കും സാക്ഷ്യം വഹിച്ചിരിക്കാം. ഇതിൽ സിംഹഭാഗവും ലക്ഷ്യത്തിലേയ്ക്ക് നയിച്ചിരിക്കാം. അങ്ങനെ ഒരു പിടി സംഭവങ്ങളുടെ വർഷമായിരിക്കാം കഴിഞ്ഞു പോയത്. എന്നാൽ രണ്ടായിരത്തി ഇരുപത്തിനാല് എന്ന പുതുവർഷപുലരിയിൽ വരാൻ പോകുന്ന സുഗന്ധപൂർണ്ണമായ നാളുകളെ മുമ്പിൽ കണ്ടുകൊണ്ട് പുറ കോട്ട് ഒന്ന് തിരിഞ്ഞുനോക്കാൻ ദൈവം സഹായിക്കട്ടെ. കൊഴിഞ്ഞുപോയ ഇല കളെ നോക്കി കണ്ണും നട്ട് കാത്തിരിക്കാതെ കൊഴിഞ്ഞതിൻ്റെ താഴെ കിളിർത്തുവ രുന്ന നല്ല നാളയുടെ തളിർപ്പിനെ നോക്കി പുഞ്ചിരിപ്പാൻ ഇടയാകട്ടെ.

വ്യാകുലപ്പെടാതെ ആത്മവിശ്വാസത്തോടെ പുതിയതിനെ പൂൽകാൻ പുതിയ നാമ്പുകൾ പുത്തൻ പൂവായി വിടർന്ന് സൗരഭ്യം പരത്തട്ടെ..

ജീവിതത്തിൽ ഇതിനെ ഏറ്റവും നന്ദി പറയേണ്ട വ്യക്തി ആയുസ്സു നിലനിർത്തി ആരോഗ്യം നിലനിർത്തി ആവശ്യങ്ങൾ നിറവേറ്റി അനുഭവങ്ങൾ തന്ന് ഇതുവരെ കൊണ്ടുവന്ന് എത്തിച്ച ദൈവത്തെയോർത്ത് ഹൃദയാങ്കമായി നന്ദിയും കടപ്പാടും വെളിവാക്കാം. പോയദിനങ്ങളിൽ ആവശ്യങ്ങൾക്കായി അധരം തുറന്നതുപോലെ അധരം അടക്കി വയ്ക്കാതെ അധരം തുറക്കാം. അനുഗ്രഹിക്കുന്നവന്റെ അടു ത്തേയ്ക്ക് അടുത്ത് ചെല്ലാം.

മറ്റാരു വ്യക്തി മനുഷ്യരിൽ ആരെങ്കിലും ആയിരിക്കാം. അവരിലൂടെ നമുക്ക് ഒത്തിരി നല്ലതും തീയതുമായ ഓർമ്മകൾ സമ്മാനിച്ചിരിക്കാം. കൈപ്പും മധുരവും തന്നിരിക്കാം. ചിലപ്പോൾ ആ വ്യക്തിയിൽ നിന്നും മോശമായിട്ടുള്ള ഒരു പാട് പാഠ ങ്ങൾ നമുക്ക് കിട്ടിയേക്കാം. ജീവിതത്തിൽ ഇവരോടുള്ള കടപ്പാടുകളും മറന്നുകൂടാ ഇതിൽ നിന്നും കൈപ്പിൻ്റെയും മധുരത്തിൻ്റെയും ഓർമകളെ ചിതഞ്ഞെടുക്കാം.

ഈ വർഷം ഒരു പാടു തീരുമാനങ്ങളും ലക്ഷ്യങ്ങളും ഉണ്ടായേക്കാം അതി നൊന്നിനും വീഴ്ചചകളും താഴ്‌ചകളും വരാതെ പുലരാൻ സർവ്വശക്തൻ ഇടയാക്ക ട്ടെ. ഓരോ പുതിയ തീരുമാനങ്ങളിലും സൂക്ഷ്‌മതയോടെ പാദങ്ങൾ ഊന്നാൻ ശ്രമിക്കാം. ഓരോവിലപ്പെട്ട അനുഭവങ്ങളും ഓരോ വിലയേറിയ പാഠങ്ങളാക്കിമാ റ്റാം. ആയുസ്സെന്ന മരത്തിലെ ഓരോ ഇലകളും കൊഴിഞ്ഞ് പൊയ്‌കകൊണ്ടിരി ക്കുന്നു എന്ന ബോധ്യം നിമിഷംതോറും ഉണ്ടായിരിക്കട്ടെ… അപ്പോൾ അപ്പോൾ ചെയ്യേണ്ട കടമകളുടേയും ലക്ഷ്യങ്ങളുടേയും പ്രവർത്തികൾ ബാക്കിയാക്കി മട ങ്ങേണ്ടിവന്നവർ കുറവല്ല. രണ്ടായിരത്തി നാലിൽ നാലുവശത്തുനിന്നും നന്മകൾ മാത്രം പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യാമെന്ന് ഈശ്വരാനുഗ്രങ്ങളോടും ആശംസകളോടും.

– കെ.എം. ജേക്കബ്, കൊച്ചറ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.