ലേഖനം: നാം ആരുടെ കൈയിലെ ആയുധം ദൈവത്തിന്റെയോ? പിശാചിന്റെയോ? | അനീഷ്‌ വഴുവാടി

ജീവിതത്തിൽ തീരുമാനമെടുക്കുവാൻ സ്വാതന്ത്ര്യമുള്ളവരാണ് നാം നമ്മുടെ ഭാവി എങ്ങനെയായി തീരണമെന്ന് നാം ആലോചിച്ചു തീരുമാനിക്കുന്നു.ഇന്നത്തെ തലമുറ അങ്ങനെ തന്നെ മുൻപോട്ടു പോകുന്നവരാണ് ഏറെയും പഴയ തലമുറയിൽ മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് മാത്രമേ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുകയുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് അങ്ങനെയല്ല എല്ലാ കാര്യവും അവരവർ തന്നെ തീരുമാനിച്ച് കരിയർ മുന്നോട്ടു കൊണ്ടുപോകുന്നു.അതിൽ മാതാപിതാക്കൾ കൈകടത്തുവാൻ അവർ സമ്മതിക്കുകയില്ല ഇനി അവർ കൈകടത്തിയാലോ പപ്പായക്കും മമ്മയ്ക്കും ഒന്നും അറിയത്തില്ല എന്ന് പറഞ്ഞു ഇന്നത്തെ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ നൈസ് ആയിട്ട് അവരെ അങ്ങ് ഒഴിവാക്കും.

വിശുദ്ധ വേദപുസ്തകം നാം പഠിക്കുമ്പോൾ അങ്ങനെ ജീവിതത്തിൽ തീരുമാനം എടുത്ത ഒരു വ്യക്തിയെ കാണുവാൻ കഴിയും മുടിയനായ പുത്രൻ അഥവാ ദൂർത്ത് പുത്രൻ. (ലൂക്കോസ്.15). തന്റെ ജീവിതത്തിൽ പ്രധാന രണ്ടു തീരുമാനങ്ങൾ എടുത്തു.

( 1) തന്റെ ഭവനംവിട്ട് ഇറങ്ങുവാനുള്ള തീരുമാനം
(2) അപ്പന്റെ ഭവനത്തിലേക്ക് തിരികെ വരാനുള്ള തീരുമാനം

പാപത്തിന്റെ സംതൃപ്തിക്ക് വേണ്ടിയാണ് താൻ തന്റെ ഭവനം വിട്ട് ഇറങ്ങുവാൻ തീരുമാനിച്ചത്. തന്റെ ബന്ധങ്ങൾ തനിക്കൊരു ബന്ധനങ്ങൾ ആയും,തന്റെ സ്വാതന്ത്ര്യം അസാതന്ത്യം ആയും തനിക്ക് തോന്നിയത് കൊണ്ടാണ് തന്റെ അവകാശങ്ങൾ മുഴുവനും അപ്പന്റെ കയ്യിൽ നിന്നും വാങ്ങി ഇഷ്ടം അനുസരണമുള്ള ഒരു ജീവിതം നയിക്കുവാൻ വീട് വിട്ടിറങ്ങിയത്. എന്നാൽ തന്റെ തീരുമാനം തന്റെ ജീവിതത്തെ പരാജയത്തിൽ എത്തിച്ചു എന്ന തിരിച്ചറിവാണ് മുടിയനായ പുത്രന്റെ ജീവിതത്തിൽ ( രണ്ടാമത്തെ ) അഥവാ ശരിയായ തീരുമാനത്തിലേക്ക്എത്തിച്ചേരുവാൻ ഇടയായത്. ഈ രണ്ടു തീരുമാനങ്ങളും തന്നെ വ്യത്യസ്ത അനുഭവങ്ങളിലേക്കാണ് എത്തിച്ചത്. ഈ ഒരു തിരിച്ചറിവാണ് ഓരോ ദൈവ പൈതലിനും തന്റെ ക്രിസ്തീയ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടത്.നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് നമ്മുടെ ജീവിതം വിജയത്തിലോ പരാജയത്തിലോ എത്തിപ്പെടുന്നത്. അതിന് ഉത്തമമായ ഒട്ടനവധി ഉദാഹരണങ്ങൾ വിശുദ്ധ വേദപുസ്തകത്തിൽ കാണുവാൻ കഴിയും.

ബാബിലോണിലെ ധാർമിക അന്തരീക്ഷം പൂർണമായും ജാതീയമായിരുന്നു. അതുകൊണ്ടുതന്നെ മരിക്കേണ്ടി വന്നാലും വിശ്വാസ ജീവിതത്തിൽ വീഴ്ച വരുത്തുകയോ ന്യായപ്രമാണ ലംഘനം നടത്തുകയോ ചെയ്യുകയില്ല എന്നും, രാജാവ് കഴിക്കുന്ന രാജഭോജനവും, രാജാവ് കുടിക്കുന്ന വീഞ്ഞും അവർ ഭക്ഷിച്ചു പാനം ചെയ്ത് തങ്ങളുടെ ജീവിതത്തെ മലിനപ്പെടുത്തുകയില്ല എന്ന് ദാനിയേലും കൂട്ടുകാരും ഉറച്ച് തീരുമാനിച്ചത്. പലപ്പോഴും നാം ദൈവസന്നിധിയിൽ തീരുമാനങ്ങൾ എടുക്കാറുണ്ട് എന്നാൽ അതൊന്നും പാലിക്കാറുമില്ല സാഹചര്യങ്ങളെ പഴിചാരി അവയിൽ നിന്നും രക്ഷപ്പെടുന്നു എന്നാൽ ദാനിയേൽ തനിക്കെതിരായി രേഖകൾ വന്നു എന്ന് അറിഞ്ഞപ്പോൾ താൻ മുമ്പ് ചെയ്തു വന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചുസ്തോത്രം ചെയ്തു. ദാനിയൽ സാഹചര്യങ്ങളെ ഭയമില്ല പിൻപറ്റിയ വിശ്വാസത്തിനു വേണ്ടി തന്റെ ജീവൻ കളയുവാൻ പോലും തയ്യാറായി ദൈവസന്നിധിയിൽ ഉറച്ചുനിന്നു.
ശദ്രക്, മേശക്, അബേദ് നെഗോവും മരണം മുഖാമുഖം കണ്ടുകൊണ്ട് നിൽക്കുമ്പോൾ മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ അവർക്ക് ഒരു അവസരം കൂടി ലഭിക്കുകയാണ് എന്നാൽ ആ അവസരങ്ങളെ അപ്പാടെ നിഷേധിച്ചുകൊണ്ട് ഞങ്ങൾ സേവിച്ചു നിൽക്കുന്ന ദൈവം ഞങ്ങളെ രക്ഷിച്ചാലും അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കുകയില്ല എന്ന് ഉറച്ച തീരുമാനത്തിൽ നിന്നു. ദൈവസന്നിധിയിലെ ദാനിയേലിന്റെയും, കൂട്ടുകാരുടെയും, തീരുമാനം ഉറച്ചതായതുകൊണ്ടാണ് ദൈവം തന്റെ സിംഹാസനത്തിൽ നിന്നും ഇറങ്ങിവന്ന് അവരെ രക്ഷിച്ചത്.

എന്നാൽ അറിയുക ദൈവസന്നിധിയിൽ നാം ഒരു തീരുമാനം എടുക്കുമ്പോൾ തന്നെ പിശാചും അതിനെതിരായി തീരുമാനം എടുക്കും. നമ്മുടെ തീരുമാനത്തിലൂടെ ദൈവനാമം മഹത്വപ്പെടരുത് എന്നുള്ളതാണ് അത് . നിങ്ങളെ എന്റെ കൈയിൽനിന്നും വിടുവിക്കാകുന്ന ദേവൻ ആർ?( ദാനീ.3:15) രാജാവിന്റെ ഈ ചോദ്യത്തിലുടെ നമുക്ക് അത് മനസ്സിലാക്കുവാൻ കഴിയും
ഇവിടെ പിശാച് രാജാവിനെ തന്റെ ആയുധമാക്കി ഉപയോഗിക്കുകയാണ് ദൈവനാമം അവരിലൂടെ മഹത്വപ്പെടാതിരിക്കുവാൻ.

നാം എടുക്കുന്ന തീരുമാനത്തിലൂടെ ദൈവനാമം മഹത്വപ്പെടാതിരിക്കുവാൻ പിശാച് സാഹചര്യങ്ങൾ നമുക്കെതിരായി കൊണ്ടുവന്ന് അവന്റെ തന്ത്രങ്ങൾ പ്രയോഗിക്കും എന്നാൽ സാഹചര്യങ്ങളെ കണ്ട് നാം ഭയപ്പെടാതെ ദൈവസന്നിധിയിൽ എടുത്ത തീരുമാനത്തിൽ നിന്നും പിന്മാറാതെ നാം ദൈവത്തിന്റെ കരങ്ങളിലെ ഇണങ്ങിയ ആയുധമായി നമ്മെത്തന്നെ ഏൽപ്പിച്ച് സമർപ്പിച്ച് ഉറച്ചു നിൽക്കുക.

ഒരു ജാതി മുഴുവനും ശത്രുവിനെ കണ്ട് ഭയന്ന് ഇരിക്കുമ്പോൾ, ഞാൻ വിതച്ചത് ഞാൻ തന്നെ കൊയ്യും, ഞാൻ കൊയ്യുന്നത് ഞാൻ തന്നെ മെതിക്കും എന്ന് ഗീദെയോൻ എടുത്ത ഉറച്ച തീരുമാനം തന്റെ ജീവിതത്തെ മാത്രമല്ല ആ ജാതിയെ മുഴുവനും ശത്രുവിന്റെ കയ്യിൽ നിന്നും രക്ഷിക്കുവാൻ ദൈവം ഉപയോഗിച്ചത് ഗീദെയോനിലൂടെയാണ് ഗീദെയോന്റെ ഈ തീരുമാനത്തിലൂടെ ദൈവത്തിന്റെ കരങ്ങളിലെ ആയുധമായി ഗീദെയോൻ ഏൽപ്പിച്ചു കൊടുക്കുകയാണ്.ഇങ്ങനെ ദൈവത്തിന്റെ പ്രവർത്തി ചെയ്യുവാൻ ദൈവത്തിന്റെ കൈയിലെ ഇണങ്ങിയ ആയുധങ്ങളായി മാറുന്ന ഗീദെയോൻമ്മാരെയാണ് ഈ കാലഘട്ടത്തിന് ദൈവത്തിന് ആവശ്യം.

ഇങ്ങനെയുള്ള ഗിദെയോൻമാരെ കൊണ്ടാണ് ദൈവം വൻ കാര്യങ്ങളെ ചെയ്യുവാൻ ആഗ്രഹിക്കുന്നത്. ശത്രുവിനെ കണ്ടു നാം ഭയന്ന് മാറുകയാണ് എങ്കിൽ പിശാചിന്റെ ആയുധങ്ങളായി മാറുന്നു ഗീദെയോനെപോലെ ശത്രുവിനെ നേരിടുവാൻ ഉറച്ചു തീരുമാനിക്കുന്നു എങ്കിൽ ദൈവപ്രവർത്തിക്കായി ദൈവത്തിന്റെ കൈയിലെ ഇണങ്ങിയ നാം ആയുധങ്ങളായി മാറുന്നു.

പ്രിയരേ ഈ പുതുവത്സരത്തിൽ അനേകം തീരുമാനങ്ങൾ എടുത്ത് പുതിയ വർഷത്തിലേക്ക് പ്രവേശിക്കുംഎന്നൽ നമ്മുടെ തീരുമാനം ഇങ്ങനെയായി തീരട്ടെ

ദൈവനാമം എന്നിലൂടെ മഹത്വപ്പെടുവാൻദൈവത്തിന്റെ കയ്യിലെ ഒരു ഇണങ്ങി ആയുധമായി ഞാൻ മാറും ഈ ഉറച്ച തീരുമാനത്തിലൂടെ പുതിയ വർഷത്തിലേക്ക് നമുക്ക് പ്രവേശിക്കാം

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…

– അനീഷ്‌ വഴുവാടി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.