പെന്തെക്കോസ്ത് ഐക്യ കൺവൻഷന് തിരുവല്ലയിൽ തുടക്കമായി

തിരുവല്ല: യുണൈറ്റഡ് പെന്തെക്കോസ്‌തു ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ നടക്കുന്ന ഉണർവ് ’24 ഐക്യ പെന്തെക്കോസ്തു കൺവൻഷൻ ഉദ്ഘാടനം പാസ്റ്റർ ജേക്കബ് ജോൺ നിർവഹിച്ചു.
കേരളത്തിലെ പെന്തെക്കോസ്ത് സമൂഹം സഭയുടെ അതിർവരമ്പുകൾക്കപ്പുറം ഒന്നിച്ചു കൂടുന്നത് നൂറ് വർഷം ദൈവം നടത്തിയ വഴികളെ ഓർത്ത് ദൈവത്തിന് നന്ദി പറയുവാനും സ്തോത്രം അർപ്പിക്കുവാനുമാണെന്ന് പാ. ജേക്കബ് ജോൺ പ്രസ്‌താവിച്ചു. ചെയ്ത് പബ്ലിക് സ്റ്റേഡിയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗം പാസ്റ്റർ കെ സി ജോൺ പ്രാർ ത്ഥിച്ച് ആരംഭിച്ചു. പാ. ജെ ജോസഫ് അധ്യക്ഷത വഹിച്ചു.

പാസ്റ്റർ ആന്റണി ഫ്രാൻസും റവ ഡോ ആർ എബ്രഹാമും മുഖ്യ പ്രഭാഷണം നടത്തി. ഷെൽഡൻ ബംഗാരയുടെ നേതൃത്വത്തിൽ നൂറ്റൊന്ന് പേരട ങ്ങുന്ന കൺവൻഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. ബ്രദർ ഗ്ലാഡ്സൺ ജേക്കബ് സ്വാഗതം അറിയിച്ചു. കേരളത്തിലെ പെന്തെക്കോസ്തു‌ സഭകൾ സംയുക്തമായി നേതൃത്വം നൽകുന്ന മഹാസമ്മേളനത്തിൽ ലോക പ്രശസ്ത സുവിശേഷ പ്രഭാഷകരും ഗായകരുമാണ് തുടർന്നുള്ള ദിവസങ്ങളിൽ ശുശ്രൂഷിക്കുന്നത്. മിഷനറി കോൺഫ റൻസുകൾ, പാസ്റ്റേഴ്‌സ് മീറ്റിംഗ്, യൂത്ത് ആൻഡ് റിവൈവൽ മീറ്റിംഗ്, ലേഡീസ് കോൺഫ്രൻസ് എന്നിവ കൺവൻഷന്റെ പ്രത്യേകതകളാണ്. കൺവൻഷനോട് അനുബന്ധിച്ച് വിവാഹസഹായം, സുവിശഷകർക്കുള്ള ആദരവ്, ഡയാലിസിസ് കിറ്റു കളുടെ വിതരണം, കൃത്രിമ കാൽ വിതരണം എന്നിവ നടക്കും. ശനിയാഴ്‌ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്ക‌ാരിക നായ കർ, രാഷ്ട്രീയ പ്രവർത്തകർ, സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.