ലേഖനം : ക്രിസ്തുമസ്‌ സന്ദേശം | പ്രസ്റ്റിൻ പി ജേക്കബ്

ത്രിയേക ദൈവ തിരുനാമത്തിന് മഹത്വം…..
ഒരു ക്രിസ്തുമസ്‌ കാലം കൂടി വന്നിരിക്കുകയാണ്. ലോകമെങ്ങും ജാതി മത ഭേദമന്യേ ആഘോഷിക്കുന്ന ദിവസമാണ് ക്രിസ്തുമസ്‌. എല്ലാ വീടുകളിലും സാമ്പത്തികം അനുസരിച്ചു വലുതും ചെറുതുമായ പല പല വർണത്തിലുള്ള നക്ഷത്രങ്ങൾ, ക്രിസ്തുമസ്‌ ട്രീകൾ, ബലൂണുകൾ, അലങ്കാരലൈറ്റുകൾ, പുൽകൂടുകൾ എന്നിവ കൊണ്ടെല്ലാം വീടുകൾ അലങ്കരിക്കുന്നു.പലരും ആഡംബരത്തിനായി ഇവ കാണുന്നു. മറ്റു ചിലർ മദ്യപിക്കുവാൻ ഉള്ള അവസരമായി ഇതിനെ മാറ്റുന്നു. (ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കുന്ന ദിവസവും ഇത് തന്നെ.).പക്ഷേ ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്ന നാം ഓരോരുത്തരും ഈ ദിവസം വെറുതെ പ്രയോജനം ഇല്ലാതെ ആഘോഷിക്കുന്നതിനപ്പുറം ഓരോ മനുഷ്യനിലും ക്രിസ്തു ജനിക്കുന്ന ദിവസമാക്കി മാറ്റണം.കൊറോണ എന്ന മഹാമാരി കഴിഞ്ഞ വർഷങ്ങളിൽ ഈ ലോകത്ത് വരുത്തിയ നഷ്ടങ്ങൾ അത്ര ചെറുതല്ല. ഇന്നും അത് വിട്ടൊഴിയുന്നില്ല. പ്രകൃതി ക്ഷോഭങ്ങളും ധാരാളം ഉണ്ട്. അങ്ങനെ സമാധാനം ഇല്ലാത്തിടത്തു സമാധാനവും സന്തോഷവും നൽകുന്ന സ്നേഹമാണ് യേശുവിന്റെ സ്നേഹം. ഈ സ്നേഹത്തെ ഈ ക്രിസ്തുമസ്‌ ദിനത്തിൽ എല്ലാടവും നാം എത്തിക്കണം. അതുകൊണ്ട് ആഡംബരങ്ങൾക് വേണ്ടിയല്ല നാം ഈ ദിവസം ഉപയോഗിക്കേണ്ടത് മറിച് മറ്റുള്ളവർക്ക് നന്മ ചെയ്‌വാൻ നമ്മൾ തയാറാവണം. ക്രിസ്തു ജനനത്തിന്റെ ഉദ്ദേശം തന്നെ മറ്റുള്ളവരുടെ രക്ഷയാണ്.ആകയാൽ നാമും ഈ ക്രിസ്തുമസ്‌ ദിനത്തിൽ ക്രിസ്തുവിന്റെ സന്ദേശവുമായി സമൂഹത്തിലേക്ക് ഇറങ്ങാം..
എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ നേരുന്നു….
പ്രസ്റ്റിൻ പി ജേക്കബ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.