ചർച്ച് ഓഫ് ഗോഡ് മേപ്രാൽ ദൈവസഭയുടെ പ്ലാറ്റിനം ജൂബിലി സമാപനം നാളെ

മേപ്രാൽ: 75 വർഷം പിന്നിട്ട മേപ്രാൽ ദൈവ സഭയുടെ പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങളുടെ സമാപനം നാളെ വിപുലമായ രീതിയിൽ മേപ്രാൽ ദൈവസഭയുടെ സഭാ ഹോളിൽ നടത്തപ്പെടുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമാപന പൊതുയോഗം ബഹുമാനപ്പെട്ട എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. സൺഡേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജ. ജോസഫ് അധ്യക്ഷനായിരിക്കും. പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം കേരള സ്റ്റേറ്റ് ഓവർസിയറും ഗവേർണിംഗ് ബോഡി ചെയർമാനുമായ റവ. സിസി തോമസ് നിർവ്വഹിച്ചു ദൈവസഭയുടെ 75 വർഷത്തെ ചരിത്രമടങ്ങുന്ന സുവനീർ പ്രകാശനം ചെയ്യും.

ഈ സമ്മേളനത്തിൽ വച്ച് സഭാ നേതൃത്വത്തെയും വിശിഷ്ട വ്യക്തികളെയും മുൻ ശ്രിശ്രുഷകൻമാരെയും ആദരിക്കും,ഈ ആദരവിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ മാത്യു ടി തോമസ് നിർവഹിക്കും. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി, കർണാടക സ്റ്റേറ്റ് ഓവർസിയർ റവ കുഞ്ഞപ്പി,പാസ്റ്റർ പിസി ചെറിയാൻ, ഡിപ്പാർട്ട്മെന്റ് ഹെഡ്സ്, കൗൺസിൽ അംഗങ്ങൾ അടങ്ങുന്ന സഭാ നേതൃത്വം, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ ഈ മീറ്റിങ്ങിൽ പങ്കെടുക്കും. എജുക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു മുഖ്യ സന്ദേശം നൽകും. മേപ്രാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കേ ബെന്നി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.വളരെ വിപുലമായ പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങളാണ് കഴിഞ്ഞ 9 മാസമായി നടന്നു കൊണ്ടിരിക്കുന്നത്, സുവിശേഷ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും കോർത്തിണക്കിയ ഒരു വലിയ പ്രോജക്ട് ആയിരുന്നു ദൈവസഭയുടെ പ്ലാറ്റിനം ജൂബിലി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.