പാസ്റ്റർ എബി സാമുവലിന്റെ മാതാവ് ലിസി സാമുവേൽ (71) അക്കരെ നാട്ടിൽ

ലുധിയാന: പഞ്ചാബ് ലുധിയാന സിറ്റി റിവൈവൽ ചർച്ച് സ്ഥാപകനും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എബി സാമുവലിന്റെ മാതാവ് ലിസി സാമുവേൽ (71) നിത്യതയിൽ ചേർക്കപ്പെട്ടു.

1990 മുതൽ 2014 വരെ പഞ്ചാബിലെ പത്താൻകോട്ടിലെ ഐപിസി ബെഥേൽ ചർച്ചിൽ ഭർത്താവ് ഉത്തരേന്ത്യൻ മിഷ്ണറിയായിരുന്ന പാസ്റ്റർ സി. ഡി സാമുവേലിനൊപ്പം ഏകദേശം 25 വർഷത്തോളം ശുശ്രൂഷിച്ചു. പാസ്റ്റർ സി.ഡി സാമുവേലിൻ്റെ മരണത്തിന് ശേഷം 2014-ൽ ലുധിയാനയിൽ മകൻ’ പാസ്റ്റർ എബി സാമുവേലിനൊപ്പം താമസിക്കുകയും ‘പ്രാർത്ഥനയിലും സുവിശേഷീകരണത്തിലും മരണം വരെ പങ്കാളിയായി.

മക്കൾ: ടിജി കുര്യാക്കോസ് -ഡോ. എം ഐ കുര്യാക്കോസ് (ഡെറാഡൂൺ), ജിജി ജേക്കബ് – റോജൻ കെ ജേക്കബ് (ഹൽവാര), പാസ്റ്റർ എബി സാമുവൽ – ബെറ്റ്‌സി എബ (ലുധിയാന).

മക്കൾ എല്ലാവരും ഉത്തരേന്ത്യയിൽ കുടുംബസമേതം വിവിധ നിലകളിൽ കർത്താവിനെ സേവിക്കുന്നു. സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ, 12 ഡിസംബർ ചൊവ്വ, രാവിലെ 10 മണി മുതൽ സിറ്റി റിവൈവൽ ചർച്ച്, (സിഎംസിക്ക് സമീപം), ആരംഭിക്കുകയും 1 മണിയ്ക്ക് ലുധിയാന ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.