ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യു​ജി​സി/ സി​എ​സ്ഐ​ആ​ർ – നെ​റ്റ് പ​രി​ശീ​ല​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​ന് പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രും നി​​​ല​​​വി​​​ൽ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​രു​​​മാ​​​യ, സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ മ​​​ത ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച്, പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി യി​​​ട്ടു​​​ള​​​ള മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, സി​​​ഖ്, ബു​​​ദ്ധ, പാ​​​ഴ്‌​​​സി, ജൈ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി “യു​​​ജി​​​സി/​​​സി​​​എ​​​സ്ഐ​​​ആ​​​ർ-​​​നെ​​​റ്റ്” പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് എം​​​പാ​​​ന​​​ൽ ചെ​​​യ്ത 25 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മു​​​ഖാ​​​ന്തി​​​ര​​​മാ​​​ണ് കോ​​​ച്ചിം​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര താ​​​മ​​​സ​​​ക്കാ​​​രാ​​​യ ക്രി​​​സ്ത്യ​​​ൻ, മു​​​സ്‌​​​ലിം, സി​​​ഖ്, ബു​​​ദ്ധ, പാ​​​ഴ്‌​​​സി, ജൈ​​​ന മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യി​​​ൽ 55 ശ​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി ര​​​ണ്ടാം വ​​​ർ​​​ഷ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കും, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​നത്തി​​​ന് അ​​​ർ​​​ഹ​​​ത.

ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ത്യേ​​​കം പ​​​രി​​​ഗ​​​ണി​​​ച്ചു കൊ​​​ണ്ടും, കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെയും, മാ​​​ർ​​​ക്കി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

ബി​​​പി​​​എ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​ട്ടു​​​ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. www.minoritywelfare.kerala.gov.in ലും ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കോ​​​ച്ചിം​​​ഗ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും അ​​​പേ​​​ക്ഷാ ഫോം ​​​ല​​​ഭ്യ​​​മാ​​​ണ്.

പ​​​രി​​​ശീ​​​ല​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷാ ​​​ഫോം പൂ​​​രി​​​പ്പി​​​ച്ച് നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മു​​​ഖാ​​​ന്തി​​​ര​​​മോ പ​​​രി​​​ശീ​​​ല​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ലെ കോ​​​ഴ്‌​​​സ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 10. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രെ ബ​​​ന്ധ​​​പ്പെ​​​ടാം. പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മേ​​​ൽ​​​വി​​​ലാ​​​സ​​​വും, കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ ഫോ​​​ൺ ന​​​മ്പ​​​രും വ​​​കു​​​പ്പ് വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.