നാം ദൈവത്തിനു സ്തോത്രം ചെയ്യുന്നവരാകുക: പാസ്റ്റർ ബാബു ശാമൂവേൽ

തിരുവല്ല: നമ്മുടെ ദൈവം സകലത്തെയും നിയന്ത്രിക്കുന്നു എന്നും നാം അവനു അധീനരാകണം എന്നും പാസ്റ്റർ ബാബു ശാമൂവേൽ. ജീവിതത്തിൽ എല്ലായ്പ്പോഴും ദൈവത്തിന് സ്തോത്രം ചെയ്യുന്നവരായി നാം മാറണമെന്നും യേശു പോയ പാതയിൽ നാം സഞ്ചരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ നാലാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

News Middle Advt Banner

പാസ്റ്റർ വർഗീസ് ജോഷ്വായും സന്ദേശം നൽകി. പാസ്റ്റർ എബ്രഹാം ഡാനിയേൽ അധ്യക്ഷനായിരുന്നു. പാസ്റ്റർ വി പി കോശി, ബ്രദർ എബ്രഹാം വർഗീസ്, പാസ്റ്റർ ഫിന്നി ജേക്കബ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. നാളെ രാവിലെ 9.30ന് പൊതുയോഗവും ഉച്ചയ്ക്ക് 2.30ന് കാത്തിരിപ്പ് യോഗവും നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ദാനിയേൽ വില്യംസ്, പാസ്റ്റർ മാത്യു വർഗീസ് എന്നിവർ പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading