ചർച്ച്  ഓഫ് ഗോഡ് കേരള റീജിയൺ 101-മാത് ജനറൽ കൺവൻഷൻ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ 2024 ജനുവരി 22 മുതൽ 28 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ദൈവസഭ എഡ്യൂക്കേഷൻ ഡയറക്ടർ റവ. എൻ. എ. തോമസ്കുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ  അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും.”പരിശുദ്ധാത്മാവ് നിറഞ്ഞവരാകുക” എന്ന തീം ആസ്പദമാക്കി സ്വദേശിയരും വിദേശിയരുമായ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കും.

News Middle Advt Banner

സംഗീത സായാഹ്നങ്ങൾ, ആത്മീക ആരാധന, ദൈവവചന പ്രഭാഷണങ്ങൾ, കാത്തിരിപ്പുയോഗങ്ങൾ, ഡിപ്പാർട്ടുമെന്റ് പ്രോഗ്രാമുകൾ, മിഷനറി കോൺഫറൻസ്, പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ബൈബിൾ കോളേജ് ഗ്രാഡുവേഷൻ, സാസ്കാരിക സമ്മേളനം, സ്നാനം, തിരുവത്താഴ ശുശ്രൂഷ തുടങ്ങിയ പ്രോഗ്രാമുകൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൺവൻഷനിൽ നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ  നിന്നും ആയിരകണക്കിന് വിശാസി സമൂഹം കൺവൻഷനിൽ പങ്കെടുക്കും.

കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ജനറൽ കൺവീനറായും പാസ്റ്റർ കെ. എം. ജോസ് (ഫിനാൻസ്), പാസ്റ്റർ കെ. ജെ. ജെയിംസ് (പബ്ലിസിറ്റി), പാസ്റ്റർ. ലാലു തോമസ് (പന്തൽ), പാസ്റ്റർ പി. കെ. മാത്തുക്കുട്ടി (പ്രയർ), പാസ്റ്റർ. എം. പി. മാത്യു (വോളന്റിയേഴ്സ്), പാസ്റ്റർ എ. കെ. വിജയൻ (സ്വാഗതം), പാസ്റ്റർ എ. സി. ശലോമോൻ (അഷേഴ്സ്), പാസ്റ്റർ സണ്ണി ജോസഫ് (മ്യൂസിക്), പാസ്റ്റർ സണ്ണി പി ജോയ് (ന്യൂസ് & മീഡിയ) എന്നിവർ  വിവിധ കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചുവെന്ന് മീഡിയ ഡിപ്പാർട്മെന്റ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading