ഏ.ജി യു.എ.ഇ റീജിയൻ: ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും

ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 8 വെള്ളി മുതൽ 10 ഞായർ വരെ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും നടത്തപ്പെടുന്നു. വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 10:30 മുതൽ 1:00 മണി വരെയും, വൈകിട്ട് 8:00 മണി മുതൽ 10:00 മണി വരെയും യൂണിയൻ ചർച്ച് ഷാർജ ഹാൾ നമ്പർ 9ൽ വച്ച് ഉപവാസ പ്രാർത്ഥനയും, ഞായറാഴ്ച രാവിലെ 11:15 മുതൽ 2:15 വരെ യൂണിയൻ ചർച്ച് ഷാർജ മെയിൻ ഹാൾ 11ൽ വച്ച് സംയുക്ത ആരാധനയും നടത്തപ്പെടും.

News Middle Advt Banner

പ്രസ്തുത മീറ്റിംഗിൽ റവറന്റ് ഡോക്ടർ വി ടി എബ്രഹാം, ഡോക്ടർ കെ മുരളീധരൻ തുടങ്ങിയവർ ദൈവജനത്തിൽ നിന്നും ശുശ്രൂഷിക്കുകയും റീജിയൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. പാസ്റ്റർ റെജി സാം പ്രസിഡന്റ്, ബ്രദർ ടോം എം വർഗീസ് സെക്രട്ടറി, ബ്രദർ ജോൺ ജോർജ് ട്രഷറർ തുടങ്ങിയവർ ഈ മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading