ഐപിസി യുഎഇ റീജൻ സംയുക്ത ആരാധന ഡിസംബർ 2ന്

ഷാർജാ: ആശങ്കകളുടെയും അശാന്തിയുടെയും കാലത്തു ഐ പി സി യുഎഇ റീജിയനിലുള്ള എല്ലാ ദൈവസഭകളുടെയും സംയുക്ത ആരാധന ഡിസംബർ 2 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഐപിസി യുഎഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ അധ്യക്ഷത വഹിക്കുകയും യുഎഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ് തിരുവത്താഴ ശുശ്രൂഷയ്ക്ക്‌ നേത്യത്വം നൽകുന്നതുമാണ്.

ഐ പി സി വർഷിപ്പ്‌ സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക്‌ നേത്യത്വം നൽകുകയും റീജിയനു കീഴിലുള്ള ദൈവദാസന്മാരും റീജിയൻ എക്സിക്യുട്ടീവസും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ഐപിസി യുഎഇ റീജിയനു കീഴിലുള്ള 42 ൽ പരം സഭകളുടെ സംഗമ വേദിയായ ഈ ആരാധന എല്ലാ അർത്ഥത്തിലും സംബന്ധിക്കുന്ന ദൈവജനത്തിനും കർത്യദാസന്മാർക്കും ദൈവാത്മാവിന്റെ പുതു ചൈതന്യം പകരുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.