ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പ് പ്രഖ്യാപനത്തിലൊതുങ്ങി

തിരുവല്ല: കേന്ദ്ര സർക്കാർ നിർത്തലാക്കിയ ന്യൂനപക്ഷ, പിന്നാക്ക വിഭാഗ പ്രീ മെട്രിക് സ്കോളർഷിപ്പുകൾ കേരളത്തിൽ തുടർന്നും നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം ഈ വർഷം പ്രഖ്യാപനത്തിലൊതുങ്ങി. ഇപ്പോൾ സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഒബിസി വിഭാഗത്തിനു മാത്രമായി ചുരുക്കിയിരിക്കുകയാണ്. കെടാവിളക്ക് എന്ന പേരിലാണ് പുതിയ പ്രീമെട്രിക് സ്കോളർഷിപ്പ് ആരംഭിച്ചിരിക്കുന്നത്. കെടാവിളക്ക് സ്‌കോളര്‍ഷിപ്പില്‍ ക്രിസ്ത്യന്‍ – മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷിക്കേണ്ടെന്ന സർക്കാരിന്റെ നിര്‍ദേശം വിവാദമായിരുന്നു. ഇതിനെതിരെ ക്രൈസ്തവ, മുസ്ലിം സംഘടനകൾ രംഗത്ത് വന്നിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.