എലിസബത്ത് മാണി (26) യു.കെയിൽ നിര്യാതയായി

കവന്‍ട്രി: ആറു മാസം മുന്‍പ് യു.കെയില്‍ ബ്ലാക്ബേണില്‍ എത്തിയ എലിസബത്ത് മാണിക്ക് (26 വയസ്സ്) ആകസ്മിക മരണം. രണ്ടാഴ്ച മുന്‍പ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തില്‍ കഴിഞ്ഞ യുവതി വീട്ടില്‍ കുഴഞ്ഞ് വീണതിനെത്തുടർന്ന് ലീഡ്‌സിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയാണ് കരളില്‍ പടര്‍ന്ന് പിടിച്ച ക്യാന്‍സര്‍ അവസാന ഘട്ടത്തിലാണെന്ന് തിരിച്ചറിയുന്നത്. രോഗം പുറമേയ്ക്ക് ഒരു ലക്ഷണവും കാട്ടാതിരുന്നതിനാലാണ് കണ്ടെത്താനാകാതെ പോയത്. ഏതാനും ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്നലെ മരണം സ്ഥിരീകരിക്കുന്നതും. ചെറു പ്രായത്തില്‍ മരണത്തിന് കീഴടങ്ങുന്നവര്‍ അപൂര്‍വം ആയതിനാല്‍ എലിസബത്തിന്റെ മരണം കുടുംബത്തോടൊപ്പം യു.കെയിലെ മലയാളി സമൂഹത്തിനും വേദനയായി മാറുകയാണ്.

രണ്ടു വര്‍ഷമായി യുകെയില്‍ നഴ്‌സായ ജോലി ചെയ്യുന്ന ഭര്‍ത്താവ് റോഫി ഗണരാജിന്റെ ഡിപെൻഡന്റ് വിസയിലാണ് എലിസബത്ത് യു.കെ യില്‍ എത്തുന്നത്. എലിസബത്ത് ജോലി ഒന്നും ചെയ്തിരുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. എലിസബത്തിന്റെ കുടുംബം ഏറെക്കാലമായി ചെന്നൈ നിവാസികളാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി മൃതദേഹം വിട്ട് കിട്ടുന്ന മുറക്ക് നാട്ടില്‍ എത്തിച്ചു സംസ്‌കാരം നടത്താനാണ് കുടുംബം ആലോചിക്കുന്നത്. ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.