പെന്തെക്കോസ്ത് ഐക്യ സമ്മേളനത്തിന്റെ പ്രൊമോഷണൽ മീറ്റിംഗ് ചിക്കാഗോയിൽ നടന്നു

വാർത്ത: കുര്യൻ ഫിലിപ്പ്

ചിക്കാഗോ: അടുത്തവർഷം ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ വച്ച് എല്ലാ പെന്തക്കോസ്ത് സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉണർവ് 2024 എന്ന ഐക്യ കൺവെൻഷന്റെ പ്രമോഷണൽ മീറ്റിംഗ് കേരള എക്സ്പ്രെസ് ന്യൂസ്‌ റൂമിൽ വച്ച് നടന്നു. പാസ്റ്റർ തോമസ് കുര്യന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോ ടൈറ്റസ് ഈപ്പൻ സ്വാഗതം ആശംസിച്ചു.

പ്രസ്തുത സമ്മേളനത്തിൽ ഐപിസി മുൻ ജനറൽ ട്രഷറാറും ഉണർവ് 2024 മുഖ്യ സംഘാടകനുമായ ബ്രദർ സജി പോളും മറ്റൊരു കൺവീനർ പാസ്റ്റർ തോമസ് കുര്യനും പങ്കെടുത്തു. ബ്രദർ കെ എം ഈപ്പൻ, ഡോ അലക്സ്‌ ടി കോശി, ഡോ ബിജു ചെറിയാൻ, ബ്രദർ ജെയിംസ് ഉമ്മൻ, ശാരോൺ ഫെല്ലോഷിപ് സഭകളുടെ നോർത്ത് അമേരിക്കൻ സെക്രട്ടറി ബദർ ജോൺസൻ ഉമ്മൻ, സാമുവേൽ കെ ജോർജ്, തമ്പി തോമസ്,പാസ്റ്റർ ഡോൺ കുരുവിള, കുര്യൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

അമേരിക്കയിൽ നിന്ന് നിരവധി പേർ കൺവെൻഷനിൽ സംബന്ധിക്കും. ചിക്കാഗോയിൽ നിന്നുള്ള ഫണ്ട്‌ ശേഖരണവും ഇതോടൊപ്പം നടന്നു. ആദ്യ സംഭാവന ബ്ര കെ എം ഈപ്പനിൽ നിന്ന് സജി പോൾ ഏറ്റു വാങ്ങി. ഫിനാൻസ് കൺവീനർ ഡോ ടൈറ്റസ് ഈപ്പന്റെ നേതൃത്വത്തിൽ തുടർന്നുള്ള ഫണ്ട്‌ ശേഖരണം നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.