ശാരോൻ സൺഡേ സ്കൂൾ മെഗാ ബൈബിൾ ക്വിസ് 2023 വിജയികൾ

സൺഡേസ്കൂൾ അസോസിയേഷൻ 2023 ഒക്ടോബർ 15 നു നടത്തിയ മെഗാ ബൈബിൾ ക്വിസിൽ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായുള്ള
▪️ആൽഫാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം തിമോത്തി പി വർഗീസ് കാരിച്ചാൽ സഭ, രണ്ടാം സ്ഥാനം എബൻ തോമസ് കൂടൽ സഭ, മൂന്നാം സ്ഥാനം ഫെലിക്സ് ജെ തോമസ് ഓടനാവട്ടം സഭ എന്നിവർ കരസ്ഥമാക്കി.
▪️ ബീറ്റാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ജെമി മറിയം ലിജു കടമ്പനാട് നോർത്ത് സഭ, രണ്ടാം സ്ഥാനം ഗായോസ് ഡി എസ് മൈലംമൂട് സഭ, മൂന്നാം സ്ഥാനം അഗസ്റ്റിനാ റോസ് പി എക്സ് അരൂർ സഭ, മിഷേൽ സുമാ ഹെൻട്രി കടപ്ര സഭ എന്നിവരും കരസ്ഥമാക്കി.
അധ്യാപകർക്കും മുതിർന്നവർക്കുമായുള്ള
▪️ ഗാമാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം രഞ്ജിത്ത് ചെറുവത്തൂർ പഴഞ്ഞി സഭ, രണ്ടാം സ്ഥാനം ഷിലു ഷിബു കായംകുളം സഭ, മൂന്നാം സ്ഥാനം സുനു സാമുവൽ മണക്കാല സഭ എന്നിവർ കരസ്ഥമാക്കി.
മൂന്നു ഗ്രൂപ്പുകളിലും ആദ്യ മൂന്നു സ്ഥാനം നേടിയവർക്ക് യഥാക്രമം ₹ 10000, ₹7000, ₹4000 വീതം ക്യാഷ് അവാർഡും മൊമൻ്റൊയും സർട്ടിഫിക്കറ്റും ജനറൽ കൺവൻഷനോടനുബന്ധിച്ച് ഡിസംബർ 2 ന് നടക്കുന്ന സൺഡേ സ്കൂൾ – സി.ഇ.എം സംയുക്ത സമ്മേളനത്തിൽ വിതരണം ചെയ്യും.

കൂടാതെ സെൻ്റർ തലം വിജയികൾക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. പേരു വിവരം പിന്നീട് അറിയിക്കുന്നതാണ്.
ഓരോ സഭകളിലെയും മത്സരാർഥികളുടെ റിസൽറ്റ് സഭകൾക്ക് അയച്ചു നൽകുന്നതായിരിക്കും. കേരളം, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുമായി ആയിരത്തെണ്ണൂറോളം പേരാണ് ക്വിസിൽ പങ്കെടുത്തത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.