പാസ്റ്റർ കെ എം ജോസഫ് (89) നിത്യതയിൽ ചേർക്കപ്പെട്ടു

പെരുമ്പാവൂർ: കൺവൻഷൻ പ്രഭാഷകനും ഐപിസി മുൻ ജനറൽ പ്രസിഡന്റുമായിരുന്ന പാസ്റ്റർ കെ.എം. ജോസഫ് (89) നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ കെ.എം ജോസഫ് ഐപിസി വടവാതൂർ, വാകത്താനം, കുമാരനെല്ലൂർ സഭകളിൽ ശുശ്രൂഷകനായും പിന്നീട് പെരുമ്പാവൂർ കേന്ദ്രമാക്കി അഗാപ്പേ ബൈബിൾ കോളേജ്, ചിൽഡ്രൻസ് ഹോം എന്നിവ സ്ഥാപിച്ചു. ഐപിസി വാളകം, പെരുമ്പാവൂർ സെന്റർ ശുശ്രൂഷകനായും ദീർഘവർഷങ്ങൾ സേവനം ചെയ്തു. തുടർന്ന് ഐ പി സി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്, ജനറൽ വൈസ് പ്രസിഡണ്ട്, രണ്ടു തവണ ജനറൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, രണ്ടു തവണ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ മറിയാമ്മ ജോസഫ്, മക്കൾ: റവ, മാത്യു ഫിന്നി, ലിസി, സണ്ണി ലോവീസ്, എൽസൻ. സംസ്കാരം പിന്നീട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading