മല്ലപ്പള്ളി യു പി എഫിന് നവ നേതൃത്വം

മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയായ എം യു പി എഫിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. പെന്തക്കോസ്ത് പ്രസ്താനങ്ങളുടെ ഈറ്റില്ലമായ മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തവും അനുഗ്രഹീതവുമായ കൂട്ടായ്മയാണ് മല്ലപ്പള്ളി യു പി എഫ് . കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഐക്യ കൂട്ടായ്മകളിൽ ഒന്നായ എം യു പി എഫിന്റെ പ്രസിഡന്റായി പാസ്റ്റർ റ്റി വി പോത്തനും ജനറൽ സെക്രട്ടറിയായി പാസ്റ്റർ സാം പി ജോസഫും ട്രഷററായി ബ്രദർ എം എ ഫിലിപ്പും തിരഞ്ഞെടുക്കപ്പട്ടു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റ്റി വി പോത്തൻ സുവാർത്താ ചർച്ചുകളുടെ ജനറൽ സെക്രട്ടറിയാണ്. ജനറൽ സെക്രട്ടറിയായ പാസ്റ്റർ സാം പി ജോസഫ് ഐപിസി സ്റ്റേറ്റ് കൗൺസിൽ & പ്രിസ്ബിറ്ററി മെമ്പറും പി ജി ബോർഡ് ചെയർമാനുമാണ്. ട്രഷറർ എം എ ഫിലിപ്പ് ബാഗ്ലൂർ ബെഥേൽ എ ജി ചർച്ചിന്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം എ വർഗീസിന്റെ സഹോദരനാണ്. വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ റ്റി എം വർഗ്ഗീസ് , പാസ്റ്റർ എ ഡി ജോൺസൻ , പാസ്റ്റർ ഐസക്ക് തോമസ് എന്നിവരും സെക്രട്ടറിയായി പാസ്റ്റർ ബിനോയി മാത്യുവും നിയമിതരായി.

ബ്രദർ പ്രകാശ് വി മാത്യു ബ്രദർ ബെന്നി കൊച്ചു വടക്കേതിൽ എന്നിവർ ജനറൽ കോർഡിനേറ്റർമാരായും തിരഞ്ഞെടുക്കപ്പെട്ടു. 38-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന എം യു പി എഫിന് 50 പേരടങ്ങുന്ന വിശാലമായ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. 21-ാം മത് കൺവൻഷൻ വിപുലമായ രീതിയിൽ ക്രമീകരിക്കുവാനും നവംബർ മാസത്തിൽ അഖില കേരള ബൈബിൾ ക്വിസ് നടത്തുവാനും ജനറൽ ബോഡി തീരുമാനിച്ചു. മീഡിയ കൺവീനറായി പാസ്റ്റർ ഗോഡ്സൻ സി സണ്ണിയും കൺവൻഷന്റെ ജനറൽ കൺവീനറുമാരായി പാസ്റ്റർ സുരേഷ് കുമാർ, പാസ്റ്റർ ജോൺ ഏബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു. എഴുപതിൽപ്പരം സഭകളെ കോർത്തിണക്കി ഐക്യതയോടെ മുന്നേറുന്ന എം യു പി എഫ് മല്ലപ്പള്ളിയുടെ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത സാന്നിധ്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.